ഇന്നലെ രാവിലെ വൈറ്റിലയിലെ ടോക് .എച്ച് സ്കൂളിൽ കുട്ടികളെ കാണാനൊരു വിശിഷ്ഠ അതിഥിയെത്തി. സ്കൂളിന്റെ മൂന്നാം നിലയിലേക്ക് പറന്നിറങ്ങിയ ഒരു സുന്ദരൻ മയിലായിരുന്നു ആ വിരുന്നുകാരൻ. അപ്രതീക്ഷിതമായി സ്കൂളിലെത്തിയെ അതിഥിയെക്കണ്ട് കുട്ടികളും സൂപ്പർ ഹാപ്പി. കുട്ടികൾ ക്ലാസിലായിരുന്ന സമയത്താണ് മൂന്നാം നിലയിലേക്ക് മയിൽ പറന്നിറങ്ങിയത്.

അധ്യാപകരായ സന്ധ്യ.പി, ടിയ എൽസാ തോമസ് എന്നിവരാണ് മയിലിനെ ആദ്യം കണ്ടതും വിഡിയോയും ഫോട്ടോയുമെടുത്തതും കുട്ടികൾ ആഹ്ലാദത്തോടെ മയിലിനരികിലെത്തിയപ്പോൾ അത് ചിറകടിച്ച് മുകളിലേക്ക് പറന്നു പോകുകയും ചെയ്തു. എറണാകുളം നഗരമധ്യത്തിൽ മയിൽ എങ്ങനെയെത്തി എന്ന അതിശയത്തിലാണ് എല്ലാവരും. മാറി വരുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചനയാണോ ഇതെന്നാണ് അധ്യാപകരുടെ സംശയം.
English Summary :Peacock inToc-H Public School