‘മമ്മയ്ക്ക് മൂക്കും മുടിയും കമ്മലുമൊക്കെയുള്ളപ്പോൾ കുഞ്ഞിന് വേറെ കളിപ്പാട്ടങ്ങളെന്തിന്?’

actress-miya-share-photos-with-son-luca
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മകൻ ലൂക്കയ്​ക്കൊപ്പമുള്ള ചില കുസൃതി ചിത്രങ്ങളാണ് മലയാളത്തിന്റെ പ്രിയനടി മിയ ജോർജ്  ഇത്തവണ പങ്കുവച്ചിരിക്കുന്നത്. ലൂക്കയ്ക്ക് കളിപ്പാട്ടങ്ങളെക്കാൾ പ്രിയം മമ്മയുടെ മൂക്കും മുടിയും കമ്മലുമൊക്കെയാണത്രേ. അമ്മയും മകനും ചേർന്നുള്ള ആ സന്തോഷനിമിഷങ്ങളുടെ ക്യൂട്ട് ചിത്രങ്ങൾക്കൊപ്പം രസകരമായൊരു കുറിപ്പും താരം പങ്കുവച്ചു. ‘മമ്മയ്ക്ക് മൂക്കും മനോഹരമായ മുടിയും കമ്മലുമൊക്കെയുള്ളപ്പോൾ കുഞ്ഞിന് വേറെ ഫാൻസി കളിപ്പാട്ടങ്ങളെന്തിന്?’ എന്നാണ് മിയയുടെ ചോദ്യം.

മമ്മയുടെ മുടിയിലും മൂക്കിവുമൊക്കെ പിടിച്ചു വലിക്കുന്ന കുഞ്ഞു ലൂക്കായോടുള്ള ഇഷ്ടം കൊണ്ട്  നിറയുകയാണ് ഈ പോസ്റ്റിന് താഴെ. ലൂക്കയ്ക്ക് ഒപ്പമുള്ള ഫോട്ടോകളും വിഡിയോകളും മിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു നൽകിയിരിക്കുന്നത്. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം.

English Summary : Actress Miya share photos with son Luca

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA