ADVERTISEMENT

ആയിരത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം എഴുതി പ്രസിദ്ധീകരിച്ചതിന് ഒരു അഞ്ച് വയസുകാരിയെ തേടിയെത്തിയത് ഗിന്നസ് വേൾഡ് റെക്കോർഡാണ്. ബ്രിട്ടണിൽ നിന്നുള്ള ബെല്ല ജെയ് ഡാർക്ക് എന്ന അഞ്ചുവയസ്സുകാരിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി (സ്ത്രീ) എന്ന റെക്കോർഡ് നേട്ടവുമായി ശ്രദ്ധേയയാകുന്നത്. ബെല്ലയുടെ പുസ്തകമായ ‘ദി ലോസ്റ്റ് ക്യാറ്റ്’ ആയിരത്തിലധികം കോപ്പികൾ വിറ്റഴിച്ചതോടെയാണ് റെക്കോർഡ് നേട്ടം ഈ മിടുക്കിക്ക് ലഭിക്കുന്നത്. ഈ വിഭാഗത്തിൽ ഒരു റെക്കോർഡ് സ്ഥാപിക്കുന്നതിനുള്ള റെക്കോർഡ് കീപ്പിംഗ് ഓർഗനൈസേഷന്റെ ഏറ്റവും കുറഞ്ഞ മാനദണ്ഡമാണിത്. 

 

കുട്ടികളിൽ പലരും കഥകൾ വായിക്കുന്നവരായിരിക്കും, അവരിൽ ചിലരെങ്കിലും കഥകളൊക്കെ എഴുതുകയും ചെയ്യാറുണ്ട്.  എന്നാൽ എഴുതുക മാത്രമല്ല സ്വന്തം പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ട് ബ്രിട്ടനിൽ നിന്നുള്ള ഈ കൊച്ചു പെൺകുട്ടി താരമാകുകയാണ്. ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണെന്ന് കുഞ്ഞ് ബെല്ല അമ്മയോട് പറഞ്ഞപ്പോള്‍ അവർ അതത്ര കാര്യമായെടുത്തിരുന്നില്ല.  എന്നാലിപ്പോൾ  തങ്ങളുെട കൊച്ചു മകളെയോർത്ത് അഭിമാനിക്കുകയാണ് അവളുടെ അച്ഛനും അമ്മയും. "വഴിതെറ്റുകയും, ഒടുവിൽ അമ്മയില്ലാതെ പുറത്തിറങ്ങരുതെന്ന വിലപ്പെട്ട പാഠം പഠിക്കുകയും ചെയ്യുന്ന സ്നോവി എന്ന പൂച്ചക്കുട്ടിയുടെ കഥയാണിത്.

 

പുസ്തകത്തിന്റെ പുറകുവശത്തുള്ള ചിത്രം ബെല്ലയുടെ മൂത്ത സഹോദരി ലേസി-മെയ് ആണ് വരച്ചത്. അതൊഴികെ പുസ്തകത്തിലെ മറ്റെല്ലാ ചിത്രങ്ങളും ഈ കുഞ്ഞു കഥാകാരി തന്നെയാണ് വരച്ചത്.. പോർട്ട്‌ലാൻഡിലെ പ്രസാധകരായ ജിഞ്ചർ ഫയർ പ്രസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

 

English Summary : Five year old girl publishes book, makes Guinness world record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com