‘ഇതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത്’; പാപ്പുവിന്റെ സ്നേഹത്തിൽ ഉള്ളുനിറഞ്ഞ് അമൃത

amrutha-suresh-share-heart-touching-letter-by-daughter-avanthika
SHARE

അമ്മമാരാണ് കുഞ്ഞുങ്ങളുടെ ലോകം, വാക്കുകളിൽ പകർത്താനാകുമോ അമ്മയുടെ സ്നേഹം? ‘ലോകത്തിലെ ഏറ്റവും നല്ല അമ്മ’ തന്റെ അമ്മയാണെന്ന് പറയുകയാണ് അമൃതയുടെ മകൾ അവന്തിക. ‘ഇതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത്’ എന്നാണ് മകളെഴുതിയ വാക്കുകൾ പങ്കുവച്ച് അമൃത കുറിച്ചത്. ‘ലോകത്തിലെ ഏറ്റവും നല്ല അമ്മയും സ്ത്രീയും, ശക്തയായ വ്യക്തിയും, മികച്ച ഗായികയും, ദയയുള്ള സുന്ദരി ചിത്രശലഭവും, മാധുര്യമേറിയ വ്യക്തിയും നിങ്ങളാണ് എന്നാണ് അമ്മയ്ക്കു നൽകിയ കാർഡില്‍‍ പാപ്പു കുറിച്ചത്

ഈ കുട്ടിത്താരത്തിന്റെ കുഞ്ഞ് കുറിപ്പിന് ഇഷ്ടമറിയിച്ച് ആരാധകരുമെത്തി. അമ്മയെപ്പോലെ പാട്ടുപാടി നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് അവന്തികയും. പാട്ടുപാടിയും കുസൃതി കാട്ടിയും പാപ്പു ഒരുപാട് തവണ നമുക്കു മുൻപിൽ എത്തിയിട്ടുണ്ട്. പാപ്പുവിന് ‘പാപ്പു ആന്‍റ് ഗ്രാൻഡ്മാ’ എന്ന യുട്യൂബ് ചാനലുമുണ്ട്. പാപ്പുവും അമ്മാമ്മയും ചേർന്നാണ് ഇതിൽ വിഡിയോകൾ അവതരിപ്പിക്കാറ്.

English Summary : Amrutha Suresh share a heart touching letter by daughter Avanthika aka Pappu

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA