മന്ത്രിയുടെ പോസ്റ്റിൽ പാത്തുക്കുട്ടി വൈറലായി

minister-v-sivankutty-social-media-post-and-dua-mariyam
ദുആ മറിയം സലാം, മന്ത്രി വി.ശിവൻകുട്ടി
SHARE

കുമരകം∙ വായനദിനത്തിൽ താരമായി യുകെജി വിദ്യാർഥിനി ദുആ മറിയം സലാം (പാത്തുക്കുട്ടി). വായനയുടെ പ്രാധാന്യത്തെക്കുറിച്ചു ദുആ ചെയ്ത പ്രസംഗത്തിന്റെ വിഡിയോ മന്ത്രി വി.ശിവൻകുട്ടി അദ്ദേഹത്തിന്റെ ഫെയ്സ്ബുക് അക്കൗണ്ടിലാണു പോസ്റ്റ് ചെയ്തത്. വായനദിനത്തിന്റെ ആശംസ നേർന്നുകൊണ്ടുള്ള പോസ്റ്റിലാണു ദുആ മറിയത്തിന്റെ പ്രസംഗവും മന്ത്രി പങ്കുവച്ചത്. 

കിളിരൂർ ഗവ. യുപി സ്കൂൾ വിദ്യാർഥിനിയായ ദുആ ഇല്ലിക്കൽ ആറ്റുമാലിൽ അബ്ദുൽ സലാമിന്റെയും രെഹിൻ സുലൈയുടെയും മകളാണ്. 

ശനിയാഴ്ചയാണു വിഡിയോ തയാറാക്കിയത്. സലാമിന്റെ ഫെയ്സ്ബുക്കിലാണ് ആദ്യം പോസ്റ്റ് ചെയ്തത്. ‌ശിശുദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ദുആ മറിയം കവിതയും പ്രസംഗവും പോസ്റ്റ് ചെയ്യാറുണ്ട്. സലാം ജില്ലാ മെഡിക്കൽ ഓഫിസിൽ ക്ലാർക്കാണ്. 

ജില്ലാ സപ്ലൈ ഓഫിസിൽ ക്ലാർക്കായ രെഹിൻ ഇപ്പോൾ അവധിയെടുത്ത് സിഎംഎസ് കോളജിൽ രസതന്ത്രത്തിൽ ഗവേഷണം നടത്തുകയാണ്.

English Summary: Minister P Sivankutty's social media post and Dua Mariyam

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA