ADVERTISEMENT

കുരുന്നുകളുടെ ആദ്യ സ്കൂള്‍ ദിനം ഒന്നു കണ്ടിരിക്കേണ്ടതാണ്. ചിലർ സന്തോഷത്തോടെ പാട്ടും പാടിയെത്തും, ചിലർ പിണങ്ങും, മറ്റുചിലർ ചിണുങ്ങിക്കരയും. തങ്ങളെ ക്ലാസിലാക്കി ‘കടന്നുകളഞ്ഞ’ അച്ഛനേയും അമ്മയേയും കുറിച്ച് പരിഭവം പറയും. നിഷ്ക്കളങ്കമായ അവരുടെ ആ പരാതി പറച്ചിൽ കാണാൻ തന്നെ രസമാണ്. ഇവിടെയിതാ അത്തരമൊരു പരിഭവം പറച്ചിൽ വൈറലാകുകയാണ്.

 

തന്നെ ഒറ്റയ്ക്കാക്കി പോയ അമ്മയെ കാണാതെ ചിണുങ്ങിക്കരയുകയാണ് ഒരു കൊച്ചു മിടുക്കൻ. അവന്റെ കരച്ചിൽ കണ്ടു നിൽക്കേ അവനെ ആശ്വസിപ്പിക്കാൻ ഒരു കൂട്ടുകാരിയും പിന്നാലെയെത്തുന്നു. എത്രയൊക്കെ ആശ്വസിപ്പിച്ചിട്ടും അവനുണ്ടോ കരച്ചിൽ നിർത്തുന്നു. ‘അമ്മ ഇപ്പോ വരുമേ...’ എന്ന് അവളാലാകും വിധം ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒടുവിൽ ആശ്വസിപ്പിച്ച് ആശ്വസിപ്പിച്ച് കൂട്ടുകാരിയും കരയുന്നു. രത്നരാജ് തങ്കരാജാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നിഷ്ക്കളങ്കമായ സ്നേഹവും കരുതലും നിറഞ്ഞ വിഡിയോ ഞൊടിയിട കൊണ്ട് വൈറലാകുകയും ചെയ്തു.

 

English Summary : Viral video of a child's first school day

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com