ADVERTISEMENT

ക്ലാസിലെ കുട്ടികളെയെല്ലാം ഭക്ഷണം കഴിപ്പിച്ച് ഏറെ സമയം കഴിഞ്ഞിട്ടും ചോറ് കഴിക്കാതെ ജോലി ചെയ്യുന്ന ടീച്ചറിനോടുള്ള ഒരു കുരുന്നിന്റെ കരുതലാണീ വിഡിയോയിൽ.  ഭക്ഷണം കഴിക്കാൻ വൈകുന്ന ടീച്ചറിന്റെ അരികിൽ വന്നു നിന്ന്  സ്നേഹത്തോടെ ശകാരിക്കുകയാണീ കൊച്ചുമിടുക്കൻ. ക്ലാസ് മുറിയില്‍ നടക്കുന്ന ഈ രസകരമായ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ.

താൻ ഇപ്പോൾ ചെയ്യുന്ന ജോലി കഴിഞ്ഞിട്ട് ചോറ് കഴിച്ചോളാമെന്ന് അധ്യാപിക പറയുമ്പോൾ, 'ഞാൻ ഇവിടെ നിന്നു പോയിട്ട്, കഴിച്ചിട്ട് എഴുതിയാ മതി ' എന്നായി കുട്ടി. ടീച്ചർ എന്തൊക്കെ പറഞ്ഞിട്ടും അത് സമ്മതിച്ചു കൊടുക്കാതെ കുട്ടി വീണ്ടും ടീച്ചറെ ചോറ് കഴിക്കാൻ നിർബന്ധിക്കുകയാണ്. 

കഴിച്ചില്ലെങ്കിൽ അച്ഛനും അമ്മയും വഴക്ക് പറയുമെന്നും ഇനിയും ചോറ് ഉണ്ടില്ലെങ്കിൽ താൻ വടി എടുത്ത് നല്ല അടി തരുമെന്നൊക്കെ നിർത്താതെ പറയുകയാണ് കുസൃതിക്കുരുന്ന്. തന്റെ അധ്യാപികയോടുള്ള ഈ കുരുന്നിന്റെ കരുതലും സ്നഹവും വാക്കുകൾക്കതീതമാണ്. തിരിച്ചും ആ അധ്യാപിക കുട്ടികളോട് എത്രമാത്രം സ്നേഹം കാണിക്കുന്നുണ്ടാവും എന്നതിന് തെളിവാണ് ഈ കുരുന്നിന്റെ കരുതൽ.

English Summary : Viral video of teacher and student

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com