ADVERTISEMENT

സ്കൂളിൽ നിന്നെത്തിയ മകന്റെയും അമ്മയുടെയും രസകരമായ സംഭാഷണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ൈവറലാവുന്നത്. സ്കൂളിലെ വിശേഷങ്ങൾ കുഞ്ഞിനോട് ചോദിച്ചറിയുകയായിരുന്നു അമ്മ. ക്ലാസിൽ ഇഷ്ടപ്പെട്ട കുട്ടിയുടെ പേരെന്താ എന്നുള്ള അമ്മയുടെ ചോദ്യത്തിന് ഈ  കൊച്ചു കുറുമ്പൻ നൽകിയ മറുപടി കേട്ടാൽ ആരുമൊന്നു ചിരിച്ചു പോകും. 

 

ഇഷ്ടപ്പെട്ട കുട്ടിയോട് അത് പറഞ്ഞോ എന്ന ചോദ്യത്തിന്, ‘ഞാൻ വലുതായിട്ട് അന്നെ കെട്ടട്ടേ’ന്ന് എന്നു ചോദിച്ചുവെന്നാണ് കുരുന്നിന്റെ മറുപടി. ‘കെട്ടണ്ടെ’ന്ന് കൂട്ടുകാരി പറഞ്ഞതിൽ തനിക്ക് വിഷമമില്ലെന്നും അപ്പോഴേക്കും താൻ വേറെ പെണ്‍കുട്ടിയെ കണ്ടു പിടിച്ചെന്നും കുറുമ്പൻ പറയുന്നു. കുട്ടിയുടെ നിഷ്കളങ്കമായ മറുപടി ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീ‍ഡിയ.

English Summary : Funny talks between kid and mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com