‘അങ്കിൾ ആരാ?’ ഐ എം വിജയനോട് കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം; പൊട്ടിച്ചിരിച്ച് താരം

viral-video-of-a-kid-and-im-vijayan
ചിത്രത്തിന് കടപ്പാട് – സമൂഹമാധ്യമം
SHARE

സ്കൂളിൽ  അതിഥിയായെത്തിയ ഫുട്ബോൾ താരം ഐ എം വിജയനോട് ഒരു കൊച്ചു മിടുക്കന്റെ നിഷ്കളങ്കമായ ചോദ്യമാണ് വൈറലാകുന്നത്. താരത്തിന്റെ കാറിന് ചുറ്റും തടിച്ച് കൂടിയ കുട്ടിക്കിൾക്കിടയിൽ നിന്നാണ് ഇതാരാണെന്ന ആകാംക്ഷയില്‍ ഈ മിടുക്കൻ ഓടിയെത്തിയത്. അവൻ തന്റെ സംശയം തീർക്കാൻ വേറെയാരെയും തേടാതെ താരത്തോട് തന്നെ ചോദിച്ചു ‘അങ്കിൾ ആരാ’യെന്ന്. ചോദ്യം കേട്ട്  ഐ എം വിജയൻ പൊട്ടിച്ചിരിച്ചുപോയി. അഞ്ചാം ക്ലാസുകാരൻ അദ്വൈതാണ് ഐ എം വിജയനോട് രസകരമായി ചോദ്യവുമായെത്തി താരമായത്.

‘അതു കലക്കി എന്നും പറയുന്നതും വിഡിയോയിൽ കേൾക്കാം. മിടുക്കന്റെ ചോദ്യവും താരത്തിന്റെ പ്രതികരണവും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഐ എം വിജയനോടൊപ്പം കാറിലുണ്ടായിരുന്ന വ്യക്തി പകര്‍ത്തിയ വിഡിയോയാണ് വൈറലായത്. അറിയാത്ത കാര്യം ചോദിക്കാൻ കാണിച്ച ഈ മിടുക്കന്റെ ധൈര്യത്തെ പ്രശംസിക്കുകയാണ് പലരും.

English Summary : Viral video of a kid and IM Vijayan

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS