ADVERTISEMENT

മകൻ സമന്യു രുദ്രയുടെ ഒരു സൂപ്പർക്യൂട്ട് വിഡിയോയുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ കൈലാസ് മേനോൻ. മകനെ ചപ്പാത്തി കഴിപ്പിക്കാൻ ശ്രമിക്കുകയാണ് അച്ഛനുമമ്മയും. ‘ചപ്പാത്തി മുയ്‌മൻ മീമീ എടുത്തു അന്നപൂവേ’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോയ്ക്ക്  നിറയെ ഇഷ്ടമറിയിച്ച് ഈ കുട്ടിത്താരത്തിന്റെ ആരാധകരുമെത്തി. മകനെ ഭക്ഷണം കഴിപ്പിക്കുന്ന സൂത്രവിദ്യയാണ് കൈലാസ് മേനോൻ പങ്കുവച്ചത്.

 

ഒരു ഫിഷ്ടാങ്കിന്റെ അടുത്തിരുന്ന് ഭക്ഷണം കഴിക്കുകയാണ് രുദ്ര. അമ്മ കൊടുക്കുന്ന ചപ്പാത്തി കഷ്ണങ്ങൾ ഒരോന്നായി വായിലാക്കുകയാണ് ഈ കുസൃതിക്കുരുന്ന്. എന്നിട്ട് ചപ്പാത്തി മുഴുവൻ മീൻ എടുത്തുവെന്ന് നിഷ്കളങ്കമായി പറയുകയാണ് രുദ്രപ്പൻ. കുഞ്ഞു പോലും അറിയാതെ കുഞ്ഞു സ്വയം ഭക്ഷണം ഈ കഴിക്കുന്ന സൂപ്പർ വിഡിയോയ്ക്ക് നിറയെ കമന്റുകളും ലൈക്കുകളുമാണ്

 

എപ്പോഴും സന്തോഷത്തോടും നിറഞ്ഞചിരിയോടെയും കാണുന്ന ഈ കുട്ടിത്താരത്തിന്റെ വിഡിയോകൾക്ക് നിറയെ ആരാധകരാണ്. 2020 ഓഗസ്റ്റ് 17നാണ് സമന്യു രുദ്ര ‌ജനിച്ചത്. സമന്യു, രുദ്ര എന്നിവ ശിവന്റെ പേരുകളാണ്. ദുരിതത്തിന്റെയും തിന്മയുടെയും അന്തകൻ എന്നാണ് രുദ്രയുടെ അർഥം

 

English Summary : Kailas Menon share video of son Samanyu Rudra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com