ADVERTISEMENT

പ്രായഭേദമന്യേ എല്ലാവർക്കും മാജിക് ഇഷ്ടമാണ്. കാണുന്നവരിൽ കൗതുകമുണർത്തുന്ന  മാജിക് കാണിക്കുന്നത് ഒരു കൊച്ചുകുട്ടിയാണെങ്കിലോ? ഇമവെട്ടാതെ നോക്കിയിരിക്കും. അങ്ങനെ ഒരു അടിപൊളി പ്രകടനം കാഴ്ച വച്ച് സാമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് സ്കൂൾ വിദ്യാർഥിയായ ഈ കൊച്ചു മിടുക്കൻ. കൂട്ടുകാർക്കു നടുവിൽ ഒരു മേശയ്ക്കു മുന്നിൽ നിന്നുകൊണ്ടാണ് മിന്നും പ്രകടനം. രണ്ടു കയ്യിലുമുള്ള ചെറിയ ബോളിനു സമാനമായ വസ്തുക്കള്‍ കൊണ്ടാണ് കുട്ടി മജീഷ്യൻ കാണികളെ വിസ്മയിപ്പിച്ചത്. അതെന്താണെന്നറിയാൻ വിഡിയോ കണ്ടു നോക്കൂ.

സമൂഹ മാധ്യമത്തിൽ പങ്കു വച്ച ഈ വിഡിയോ 12 കോടിയിലധികം ആളുകളാണ് കണ്ടത് . ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ അടക്കം 50 ലക്ഷത്തിലധികം പേർ കൊച്ചു കലാകാരന്റെ വിഡിയോ ലൈക്കും ചെയ്തു. കുട്ടിയുടെ വേഗത്തെയും കഴിവിനെയും പ്രകീർത്തിച്ചു കൊണ്ടുള്ള കമന്റുകളാണ് വിഡിയോയ്ക്കു താഴെ നിറയുന്നത്. ഇപ്പോൾ ഇത്ര മികവെങ്കിൽ വലുതാകുമ്പോൾ എന്താകുമെന്നും ചിലർ കമന്റു ചെയ്തു.

English Summary : Boy performs magic in front of friends - Viral video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com