ADVERTISEMENT

കുഴൽക്കിണറിനുള്ളിൽ കുട്ടികൾ അകപ്പെടുന്നതിന്റെ വാർത്ത ഉള്ളിലൊരാന്തലോടെയാണു രക്ഷിതാക്കൾ വായിക്കാറുള്ളത്. ഇന്നലെയും അങ്ങനെയൊരും സംഭവം നടന്നു. മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിൽ 5 വയസ്സുകാരൻ കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണു. നാരായൺപുര പത്തർപുർ ഗ്രാമത്തിൽ ഇന്നലെ ഉച്ചയോടെയാണു സംഭവം. കൃഷിക്കാരനായ അഖിലേഷ് യാദവിന്റെ മകനായ ദീപേന്ദ്രയാണ് 40 അടിയോളം താഴ്ചയിൽ കുടുങ്ങിയത്. പൊലീസും ദുരന്തനിവാരണ സേനയുടെയും ശ്രമത്തെ തുടർന്ന് ദീപേന്ദ്രയെ പുറത്തെത്തിച്ചു . ഈ മാസം ഇതു രണ്ടാമത്തെ സംഭവമായിരുന്നു.

 

ജൂൺ പത്തിന് രാഹുൽ സാഹു എന്ന ശ്രവണ, സംസാര പരിമിതിയുള്ള കുട്ടി ഛത്തീസ്ഗഡിലെ റായ്പുരിൽ 65 അടി ആഴത്തിൽ കുഴൽക്കിണറിൽ കുടുങ്ങിയിരുന്നു. കരസേന ഉൾപ്പെടെ പങ്കെടുത്ത 105 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ കുട്ടിയെ രക്ഷിച്ചു. പത്തുദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞതിനു ശേഷം 3 ദിവസം മു‍ൻപ് രാഹുൽ സാഹു തിരിച്ചു വീട്ടിലെത്തി. 

 

ഛത്തീസ്ഗഢിലെ ജഞ്ച്ഗിർ–ചംപ ജില്ലയിലുള്ള പിഹ്രിഡ് ഗ്രാമത്തിലെ വീടിനു പിന്നിലുള്ള കുഴൽക്കിണറിലാണു രാഹുൽ സാഹു വീണത്.ദേശീയ ദുരന്തനിവാരണസേന, ഛത്തീസ്ഗഡ് സംസ്ഥാന ദുരന്ത നിവാരണസേന എന്നിവർക്കൊപ്പം ഇന്ത്യൻ കരസേനയും രക്ഷാദൗത്യത്തിൽ പങ്കുചേർന്നു. ‘മിഷൻ സേവ് രാഹുൽ’ എന്നായിരുന്നു ഈ രക്ഷാദൗത്യത്തിനു നൽകിയ പേര്.

 

കുഴൽക്കിണറിൽ കുടുങ്ങിയവരെ രക്ഷിക്കാനായി വിവിധ ദൗത്യങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. ഇതിൽ ഏറ്റവും സങ്കീർണമായ ദൗത്യമായിരുന്നു മിഷൻ സേവ് രാഹുൽ. ഇതിനു മുൻപ് കുരുക്ഷേത്രയിൽ 2006ൽ നടത്തിയ ദൗത്യമായിരുന്നു ഏറ്റവും ബൃഹത്തായത്. ആ ദൗത്യത്തിൽ 5 വയസ്സുള്ള പ്രിൻസ് എന്ന കുട്ടിയെ രക്ഷിച്ചിരുന്നു.‌‌

 

എന്നാൽ രൗഹുലിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം ഇതിന്റെ ഇരട്ടി സങ്കീർണത നിറഞ്ഞതായിരുന്നു. 4 ദിവസത്തിലധികം കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന രാഹുലിനെ 500 പേരടങ്ങിയ ദൗത്യസംഘത്തിന്റെ 100 മണിക്കൂറിലേറെ നീണ്ട  രക്ഷാപ്രവർത്തനമാണ് അർധരാത്രിയോടെ പുറത്തെത്തിച്ചത്. 

 

കുഴൽക്കിണറിനു സമാന്തരമായി 60 അടി ആഴത്തിൽ കുഴിയെടുത്തശേഷം നിർമിച്ച തുരങ്കത്തിലൂടെയാണു രക്ഷാസേന രാഹുലിനരികിലെത്തിയത്. തുടർന്ന് പുറത്തെത്തിച്ച ശേഷം ആംബുലൻസിലേക്കു മാറ്റി ശുശ്രൂഷനൽകി. പിന്നീട് 100 കിലോമീറ്റർ അകലെ ബിലാസ്പുരിലെ ആശുപത്രിയിലെത്തിച്ചു. യാത്രയ്ക്ക് തടസ്സങ്ങളൊന്നുമില്ലാതെയിരിക്കാൻ റോഡൊരുക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

 

English Summary : Five year old falls into borewell in Madhya Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com