ആയിരക്കണക്കിനു ആളുകളുടെ മരണത്തിനും ലക്ഷങ്ങളുടെ പലായനത്തിനുമിടയാക്കിയ റഷ്യൻ അധിനിവേശം യുക്രെയിനിനെ ചിന്തിക്കാനാവുന്നതിനുമപ്പുറമാണ് ബാധിച്ചത്. ചെറു പ്രായത്തിൽ തന്നെ ഭീകരമായ തകർച്ച കാണേണ്ടി വന്ന കുട്ടികളെയാണ് യുദ്ധം മാനസികമായി ഏറ്റവുമധികം ബാധിച്ചത്.യുദ്ധഭൂമിയിൽ കുട്ടികളെ വളർത്തുന്നത് എത്ര ഭയപ്പെടുത്തുന്നതാണെന്നു മനസിലാക്കിത്തരുന്ന ചിത്രമാണ് സമൂഹ മാധ്യമത്തിൽ ചർച്ചയാവുന്നത്. മറീന ഉസെൽക്കോവ എന്ന ഫിറ്റനസ് ബ്ലോഗറാണ് ചിത്രം പങ്കുവച്ചത്.
ജനാലയ്ക്കരികിലിരുന്നു ഭക്ഷണം കഴിക്കുന്ന രണ്ടു കുട്ടികളാണ് ചിത്രത്തിലുള്ളത്. പശ്ചാത്തലത്തിൽ അധികം ദൂരെയല്ലാതെ ഷെല്ലാക്രമണങ്ങളിൽ നിന്നുള്ള കറുത്ത പുകപടലങ്ങൾ ഉയരുന്നതും കാണാം. "നിർഭാഗ്യവശാൽ ഇതാണ് യുക്രെയിനിലെ കുട്ടികളുടെ അവസ്ഥ. ഞങ്ങളിപ്പോഴും സമാധാനപരമായ ജീവിതത്തിനു വേണ്ടി പൊരുതിക്കൊണ്ടിരിക്കുകയാണ്", യുക്രെയ്നിയന്‍ ഭാഷയിൽ മറീന കുറിച്ചു.
English Summary : Ukrainian kids eating as smoke erupts in background