ഫുട്ബോളിലെ തന്റെ കഴിവ് കൊണ്ട് കാണികളെ അമ്പരപ്പിക്കുകയാണ് ഈ കൊച്ചു മിടുക്കി. കൂടെ കളിക്കുന്ന ആൺകുട്ടികളിൽ നിന്നും അനായാസം പന്തു തട്ടിയെടുത്ത് മുന്നേറുന്ന ഈ മിടുക്കിയുടെ പ്രകടനം കണ്ടാൽ ആരായാലും ഒന്ന് അതിശയിക്കും. കോട്ടയംകാരിയായ ഈ പെൺകുട്ടി നാട്ടിൽപുറത്തെ തന്റെ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറലായത്.
പെൺ സിംഹം എന്ന തലക്കെട്ടോടെ സമൂഹ മാധ്യമത്തിൽ പങ്കു വച്ച വിഡിയോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജ് ഷെയർ ചെയ്തു. കുട്ടിയുടെ കഴിവിനെ പ്രശംസിച്ചു കൊണ്ടുളള കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
English Summary : Viral video of a Kerala girl playing football