കണ്‍മണിക്കുട്ടിയുടെ ആ നീളൻ മുടിയുടെ രഹസ്യം വെളിപ്പെടുത്തി മുക്ത !

muktha-share-the-video-of-magical-hair-oil-of-kanmani
മുക്തയും കൺമണിയും
SHARE

മലയാളിപ്രേക്ഷകർക്കു ഏറെ പ്രിയപ്പെട്ട അമ്മയും മകളുമാണ് മുക്തയും കൺമണിയും. കുസൃതി നിറഞ്ഞ ചിരിയും നിഷ്കളങ്കമായ മറുപടികളും കൊണ്ടു കാണികളുടെ മനസ് കീഴടക്കിയ കൺമണിക്കു ആരാധകരേറെയാണ്. സിനിമാ താരമായ അമ്മയുടെ ചുവടു പിടിച്ച് കുഞ്ഞു കൺമണിയും അഭിനയരംഗത്തേക്കു എത്തിയിട്ടുണ്ട്. കൺമണിയെന്ന കിയാരയുടെ  കരുത്തുറ്റ നീളൻ മുടിയാണ് പ്രേക്ഷകർക്കു ഇഷ്ടപ്പെട്ട മറ്റൊരു കാര്യം.  മകളുടെ മുടിയുടെ രഹസ്യം പുതിയ യൂട്യൂബ് ചാനലിലൂടെ പങ്കു വയ്ക്കുകയാണ് മുക്ത. 

എന്തു ചെയ്താലും അതു നന്നാവണമെങ്കിൽ ഇഷ്ടത്തോടെ ചെയ്യണമെന്നാണ് മുക്തയുടെ പക്ഷം. മകളുടെ മുടിയ്ക്കു വേണ്ടി രാവിലെയും വൈകിട്ടും 20 മിനിട്ടു വീതം താൻ ചെലവിടാറുണ്ടെന്നും ഈ അമ്മ പറയുന്നു.  ഹെൽത്തി ഫുഡ്, കുടിക്കുന്ന വെള്ളത്തിന്റെ അളവ് എന്നിവ മുടിയുടെ വളർച്ചയെ ബാധിക്കും. ഗുണമേന്മയുള്ള ഹെയർ പ്രൊഡക്ട്സിന്റെ ഉപയോഗവും ഉറപ്പു വരുത്തേണ്ടവയാണ്. ആകെ ഒരിക്കൽ മാത്രമാണ് മകളുടെ മുടി മുറിച്ചതെന്നും അത് അവളുടെ ഒന്നാം വയസിലായിരുന്നുവെന്നും മുക്ത യൂട്യൂബിലൂടെ പങ്കുവച്ചു.

കൺമണിയുടെ ഹെയർ കെയറിൽ ഏറ്റവും പ്രധാനപ്പെട്ടത് എണ്ണയാണ്. മുക്ത സ്വന്തമായി കാച്ചിയെടുത്ത എണ്ണയാണ് മകൾക്കു ഉപയോഗിക്കാറ്. നെല്ലിക്ക, നാരങ്ങ, ചുവന്നുള്ളി, കറിവേപ്പില, കറ്റാർവാഴ, ഉലുവ കുതിർത്തത്, പനിക്കൂർക്ക, വെള്ള പനിക്കൂർക്ക, മണത്തിനു വേണ്ടി  കർപ്പൂരം എന്നിവ ചേർത്താണ് എണ്ണ കാച്ചുന്നത്. ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ എണ്ണ തയാറാക്കാൻ സാധിക്കുള്ളു എന്നു കരുതരുതെന്നും കയ്യിലുള്ള സാധനങ്ങൾ കൊണ്ടും എളുപ്പത്തിൽ എണ്ണ തയാറാക്കാനാകുമെന്നും മുക്ത പറയുന്നു. 

തലമുടി കെട്ടുകളില്ലാതെ ചീകിയതിനു ശേഷം എണ്ണ പുരട്ടി നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം ഷാംപൂ, കണ്ടീഷണർ എന്നിവ ഉപയോഗിച്ച് മുടി കഴുകാം. ആഴ്ചയിൽ മൂന്ന് ദിവസം മാത്രം മുടി കഴുകിയാൽ മതിയാകുമെന്നും മുടി കെട്ടി വച്ചു സൂക്ഷിക്കണമെന്നും വിഡിയോയിൽ മുക്ത ഓർമിപ്പിക്കുന്നു.

English Summary : Muktha share the video of magical hair oil of Kanmani

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS