കുട്ടികുറുമ്പി സെറസനീഷ്: മോഡലിംഗ് രംഗത്തെ പുത്തൻ താരോദയം

child-model-sera-sanish
സെറ സനീഷ്
SHARE

സെറ പെട്ടെന്നാരോടും അടുക്കില്ല എങ്കിലും ക്യാമറ കണ്ടാൽ ആളൊന്ന് നിൽക്കും. പിന്നെ പറയുന്ന പോസിൽ നിൽക്കും. കുട്ടിച്ചിരി ചിരിച്ച് അവൾക്ക് ചുറ്റുമുള്ളവരെ കൈ പിടിയിൽ ഒതുക്കും. ക്യാമറ കാണുമ്പോ ഉള്ള ഭയമോ ബുദ്ധിമുട്ടുകളോ കുഞ്ഞു സെറയ്ക്കില്ല. കൊച്ചുപ്രായത്തിൽ തന്നെ മോഡലിങ് രം​ഗത്ത് തന്റെതായ സ്ഥാനം ഉറപ്പിരിക്കുകയാണ് സെറ. തൃശൂർ മാള സ്വദേശിയായ സനീഷിന്റെയും സിജിയുടെയും ഏക മകളാണ് മൂന്നുവയസുകാരി സെറ. തിരക്കുകൾക്കിടയിലും മകൾക്ക് വേണ്ടി, അവളുടെ ഇഷ്ട്ടങ്ങൾക്ക് വേണ്ടി മനോഹരമായ ലോകം ഒരുക്കുന്ന തിരക്കിലാണ് ഈ ദമ്പതിമാർ.

child-model-sera-sanish2

ക്രോപ്പ് ചെയ്ത മുടിയും കൊച്ചരിപ്പല്ല് കാട്ടിയുള്ള ചിരിയും നക്ഷത്രത്തിളക്കമുള്ള കണ്ണുമായി ഓടി നടക്കുന്ന കുട്ടിക്കുറുമ്പി മോഡലിംഗ് രംഗത്തെ താരമാണിപ്പോൾ. എന്തായാവും കുഞ്ഞുങ്ങളുടെ ഫോട്ടോഷൂട്ട് നടത്തുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടൊന്നും സെറയെക്കൊണ്ടുണ്ടാകില്ല. ആക്ഷൻ പറയേണ്ട താമസം കുട്ടി മോഡൽ റെഡി. പെട്ടെന്നാർക്കും പിടി കൊടുക്കാത്ത കൂട്ടത്തിലാണ് സെറയെങ്കിലും ഇണങ്ങി കഴിഞ്ഞാൽ കളിയും ചിരിയുമായി കാഴ്ചക്കാരെ കൈയ്യിലെടുക്കാൻ മിടുക്കിയാണ്. ഒരു മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങളിലൂടെയാണ് സെറ ശ്രദ്ധേയയാകുന്നത്. 

child-model-sera-sanish1

തിരുവനന്തപുരം കസവുമാൾ, ആലുവ ബിസ്മി ടെക്സ്റ്റൈൽസ് ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്‌സ് ഉൾപ്പെടെ വിവിധ കമ്പനികളുടെ പരസ്യങ്ങളിൽ ഇതിനോടകം സെറ  ഇടംപിടിച്ചു. ബാലതാരങ്ങളുടെ സമൂഹമാധ്യമ ഗ്രൂപ്പിലും ഇൻറർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും കുട്ടിത്താരത്തിന് ആരാധകർ ഏറെയാണ്. സെറ ഇപ്പോൾ യൂണൈറ്റഡ് ഫാഷൻ ഫെഡറേഷൻ മെമ്പർ കൂടിയാണ്. വൈകാതെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സെറയെ കാണാനാകും.

English Summary : Child model Sera Sanish

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS