‘എൻ കണ്മണിക്ക് ഒരായിരം പിറന്നാൾ ഉമ്മകൾ, ഐ ലവ് യു കമ്മു’: മകൾക്ക് ആശംസയുമായി മുക്ത

actress-muktha-share-birthday-wish-for-daughter-kanmani
ചിത്രത്തിന് കടപ്പാട് : മുക്തയുടെ ഇൻസ്റ്റഗ്രാം പേജ്
SHARE

മകൾ കണ്മണിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് അഭിനേത്രി മുക്ത. കണ്മണി എന്ന വിളിപ്പേരുള്ള കിയാരയുടെ ആറാം പിറന്നാളാണ്. മകളെ ഗർഭിണിയായിരിക്കുമ്പോഴുള്ള തന്റെ ചിത്രങ്ങളും കണ്മണിയുടെ വളർച്ചയുടെ ഒരോ ഘട്ടങ്ങളിലുള്ള മനോഹരമായ ചിത്രങ്ങളും കോർക്കിണക്കിയ ഒരു വിഡിയോയാണ്  ആശംസയ്​ക്കൊപ്പം താരം പങ്കുവച്ചത്. ‘എൻ കണ്മണിക്ക് ഒരായിരം പിറന്നാൾ ഉമ്മകൾ. ഐ ലവ് യു കമ്മു’ എന്നാണ് മുക്ത വിഡിയോയ്​ക്കൊപ്പം കുറിച്ചത്. കണ്മണിക്കുട്ടിയ്ക്ക് പിറന്നാൾ ആശംസയുമായി റിമിക്കൊച്ചമ്മയും എത്തി.

നിരവധിപ്പേരാണ് കണ്മണിക്കുട്ടിയ്ക്ക് പിറന്നാൾ ആശംസകളുമായെത്തുന്നത്. കഴിഞ്ഞ പിറന്നാളിന് കണ്മണിയ്ക്ക് ഒരു പട്ടിക്കുഞ്ഞിനെയാണ് മുക്തയും റിങ്കുവും സമ്മാനിച്ചത്. അമ്മയുടേയും കണ്മണിയുടേയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിനായി ഒരു പുതിയ യു ട്യൂബ് ചാനൽ തുടങ്ങിയിരുന്നു താരം. അമ്മയുടേയും കൊച്ചമ്മയുടേയും സോഷ്യൽ മീഡിയ പേജുകളിലൂടെ എത്താറുള്ള  കണ്മണി ഇപ്പോൾ രണ്ട് സിനിമകളിലും അഭിനയിച്ചു.

English summary : Actress Muktha share birthday wish for daughter Kanmani

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS