മെട്രോ സേറ്റേഷനിൽ നിന്ന സൈനികരുടെ കാൽ തൊട്ട് വന്ദിക്കുന്ന പെൺകുട്ടിയുടെ വിഡിയോ വൈറലാകുന്നു. ഉത്തരേന്ത്യയിലെ ഒരു മെട്രോ സ്റ്റേഷനിൽ നിന്നുമുള്ള ഹൃദയഹാരിയായ ദൃശ്യങ്ങൾ സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുകയാണ്. ട്രെയിൻ കാത്തു നിന്ന സൈനികരുടെ അടുത്തേക്ക് കുരുന്ന് ഓടിയെത്തുകയായിരുന്നു. അപ്രതീക്ഷിതമായി കുട്ടി സൈനികന്റെ കാല് തൊട്ട് വന്ദിക്കുകയായിരുന്നു സൈനികരിലൊരാൾ കുട്ടിയുടെ കവിളിൽ തലോടുകയും ചെയ്തു.
ചെറുപ്പം മുതൽ തന്നെ കുഞ്ഞുങ്ങളിൽ ദേശസ്നേഹം വളർത്തുകയെന്നുള്ളത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ് എന്ന കുറിപ്പോടെയാണ് വിഡിയോ ഷെയർ ചെയ്യപ്പെട്ടത്. സുരക്ഷിതരായി നാം ഉറങ്ങുന്നതിനു കാരണക്കാരായ ഇന്ത്യൻ സൈന്യത്തിനോട് നന്ദി രേഖപ്പെടുത്തുന്നു എന്നുള്ള കമന്റുകളും വിഡിയോയ്ക്കു താഴെ കാണാം. 10 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്.
English Summary : Little girl touches soldiers feet in gratitude- Viral video