‘യേ പക്കോഡ ഹേ’; മകനെ ഹിന്ദി പറയാൻ പഠിപ്പിച്ച് കൊറിയൻ അമ്മ –വൈറൽ വിഡിയോ

korean-woman-teaches-her-son-hindi-viral-video
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ഒരു കൊറിയൻ യുവതി മകനെ ഹിന്ദി പഠിപ്പിക്കുന്ന വിഡിയോ വൈറലാകുന്നു. കിം എന്ന യുവതിയാണ് തന്റെ മകനെ ഹിന്ദി പഠിപ്പിക്കുന്നത്. മുൻപ് ഇന്ത്യൻ വിഭവങ്ങളായ ആലുപക്കോഡയും റോട്ടിയുമൊക്കെയുണ്ടാക്കി സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു കിം. ഇപ്പോഴിതാ ആലു പക്കോഡയെന്ന് മകനെ പറയാൻ പഠിപ്പിക്കുകയാണ്.

ഒരു പ്ലേറ്റിലെ പക്കോഡയിലേക്ക് ചൂണ്ടി, അതെന്താണെന്ന് കുഞ്ഞിനോട് ചോദിക്കുകയാണ് കിം. “യേ പക്കോഡ ഹേ (ഇതൊരു പക്കോഡയാണ്),” അവൾ കൊച്ചുകുട്ടിയെ പഠിപ്പിക്കുന്നത് കേൾക്കാം. “പക്കോഡ ബൊഹത് സ്വാദ് ഹേ (പക്കോഡ വളരെ രുചികരമാണ്),” കിം തന്റെ മകനെ പഠിപ്പിച്ചു. അമ്മയും മകനും ഒരേ സ്വരത്തിൽ ഒന്നുരണ്ടു തവണ ഇത് ആവർത്തിക്കുന്നതും കേൾക്കാം.

പ്രേം കിം ഫോറെവർ എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കിം പോസ്റ്റ് ചെയ്ത വിഡിയോ വൈറലായിരിക്കുകയാണ്. കിം തന്റെ മകനെ ഹിന്ദി പഠിപ്പിക്കുന്ന മനോഹരമായ ഈ വിഡിയോ ആരുടേയു ചുണ്ടിൽ പുഞ്ചിരി വിടർത്തും. ഈ വിഡിയോ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്.

English Summary : Korean woman teaches her son Hindi - Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}