ഇത്തരം കൂട്ടുകാർ ഉണ്ടെങ്കിൽ ഒടിഞ്ഞ കാലുകളുമായും ഗോൾ നേടാം; അതിമനോഹരം ഈ സൗഹൃദം

boy-play-football-with-broken-leg-friends-encourage
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

നിറഞ്ഞ സ്നേഹവും പ്രോത്സാഹനവുമായി കൂട്ടുകാർ ഒപ്പമുണ്ടെങ്കിൽ എന്തും സാധ്യമാകുമെന്ന് തെളിയിക്കുന്ന ഒരു മനോഹരമായ വിഡിയോയാണിത്. സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത ഈ വിഡിയോയിൽ ഒടിഞ്ഞകാലുമായി എത്തിയ കൂട്ടുകാരന് പിന്തുണയുമായെത്തുന്ന ഒരു കൂട്ടം കൂട്ടുകാരെ കാണാം. കാലിന് പരിക്കേറ്റ ഒരു സ്കൂൾ വിദ്യാർത്ഥി സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുകയാണ്. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. “ഒടിഞ്ഞ കാലുകളുമായും അവൻ ഗോൾ നേടും. നിങ്ങൾ പ്രോത്സാഹിപ്പിക്കുക, വിമർശിക്കരുത്," അദ്ദേഹം വിഡിയോയ്ക്കൊപ്പം കുറിച്ചു. 

കാലിന് പരുക്കേറ്റ ഒരു സ്കൂൾ വിദ്യാർത്ഥി സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുകയാണ്. വാക്കറിന്റെ സഹായത്തോടയാണ് അവൻ കളിക്കുന്നത്. പരുക്കേറ്റ കാലുമായി അവൻ ഫുട്ബോൾ തട്ടാൻ ശ്രമിക്കുമ്പോള്‍ സുഹൃത്തുക്കള്‍ ക്ഷമയോടെ കാത്തിനിൽക്കുകയാണ്. അല്പനേരത്തെ ശ്രമത്തിനൊടുവിൽ അവൻ ഒരു ഗോൾ നേടുമ്പോൾ, എല്ലാവരും  സന്തോഷത്തോടെ ആർപ്പുവിളിക്കുകയും അവനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് കാണാം. 

പരുക്കേറ്റതോ ശാരീരിക വൈകല്യമുള്ളതോ ആയ കുട്ടികളെ പലരും കളിക്കാൻ കൂട്ടാൻ മടിക്കുമ്പോൾ ഈ കൂട്ടുകൾ നിറഞ്ഞ പ്രത്സാഹനവും കരുതലുമായി അവനൊപ്പം നിൽക്കുകയാണ്. നാലു ലക്ഷത്തിനടുത്ത് പേരാണ് ഈ വിഡിയോ ഇതുവരെ കണ്ടുകഴിഞ്ഞത്. ഇതുപോലെയുള്ള ദയയും പിന്തുണയും ഉള്ള സുഹൃത്തുക്കളെ നമുക്കെല്ലാവർക്കും  ആവശ്യമാണ്.

English Summary : Boy play football with broken leg, friends encourages him

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}