പാലമില്ലാത്ത നദി കടക്കാൻ കയറിൽ തൂങ്ങണം, സാഹസികം ഈ സ്കൂൾ യാത്ര

students-forced-to-reach-school-by-crossing-river-on-ropes 
ചിത്രത്തിന് കടപ്പാട്: ട്വിറ്റർ
SHARE

നദി മുറിച്ചുകടന്ന് സ്‌കൂളിലെത്താൻ കയറിൽ കയറേണ്ട അവസ്ഥയാണ് മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ഒരുകൂട്ടം വിദ്യാർത്ഥികൾക്ക്. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഗോച്ച്‌പുര ഗ്രാമത്തിലെ വിദ്യാർത്ഥികൾ ഈ ഷോർട്ട് കട്ട് വഴിയാണ് സ്കൂളിലെത്തുന്നത്. പാലമില്ലാത്ത നദി കടക്കാനാണ് വിദ്യാർത്ഥികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തി കയറിന്റെ സഹായത്തോടെ സ്‌കൂളിലെത്തുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിഡിയോയിൽ, വിദ്യാർത്ഥികൾ എളുപ്പവഴിയിലൂടെ സ്കൂളിലെത്താനാണ് കയറിൽ കയറി നദി മുറിച്ചുകടക്കുന്നത്. പ്രധാന റോഡിന്റെ അവസ്ഥ മോശമായതിനാലാണ് ഇവർ ആ സാഹസികതയ്ക്ക് മുതിരുന്നത്. ഒരു സർക്കസിലെ സ്റ്റണ്ടുകൾക്ക് സമാനമായി കുട്ടികൾ കയറിലൂെട പോകുന്ന കാഴ്ച ഭീതിപ്പെടുത്തുന്നതാണ്. 

ഗ്രാമത്തിനും കൃഷിയിടങ്ങൾക്കും ഇടയിലൂടെ ഒഴുകുന്ന നദിയുടെ ഇരുകരകളിലുമായി രണ്ട് മരങ്ങളിൽ കയറുകൾ കെട്ടിയിരിക്കുന്നത് വിഡിയോയിൽ കാണാം. നദി മുറിച്ചുകടക്കാൻ ഈ കയറിൽ മുറുകെപ്പിടിച്ച്  ബാലൻസ് ചെയ്ത് നടക്കുകയാണ് പെൺകുട്ടി. നദിയുടെ ആഴം ആറടിയും  വീതി ഇരുപത് അടിയുമുള്ളതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

English Summary : Students forced to reach school by crossing river on ropes 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}