ADVERTISEMENT

അച്ഛനൊപ്പം ആവേശത്തിൽ വള്ളം തുഴയുന്ന കൊച്ചു കുട്ടിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഏതു പ്രായക്കാരെയും ആവേശത്തിലാക്കുന്ന വിനോദമാണ് വള്ളംകളിയെന്ന് ഈ വിഡിയോ കണ്ട് നിസംശയം പറയാം. ‘ഒന്നേ’ എന്നച്ഛൻ എണ്ണുമ്പോൾ കുഞ്ഞുശബ്‌ദത്തിന്റെ അങ്ങേയറ്റം ശക്തിയുപയോഗിച്ച് ‘ഒന്നേ’ എന്ന് കൂടെയെണ്ണി ആഞ്ഞുതുഴയുകയാണ് ഈ വീരൻ. ‘രണ്ടേ’ എന്നച്ചൻ ബാക്കി എണ്ണിയപ്പോൾ ‘മൂന്നേ’ എന്നെണ്ണി, പിന്നെ ‘നാലേ’,‘ഒമ്പതേ’ എന്നൊക്കെ ആത്മവിശ്വാസത്തോടെ തെറ്റിച്ചെണ്ണി ചിരിയുണർത്തുകയാണ് കൊച്ചുമിടുക്കൻ. വീണ്ടും ബാക്കിയെണ്ണി, കുറേയൊക്കെ തെറ്റിച്ചെണ്ണി ആവേശം ഒട്ടും ചോരാതെ രസിപ്പിക്കുകയാണ് കുട്ടി. ‘നിന്നെയാരാ കണക്ക് പഠിപ്പിച്ചെ?’ എന്ന് ചിരിയോടെ അച്ഛൻ ചോദിക്കുന്നത് വിഡിയോ എടുക്കുന്ന ആളെയും നമ്മളെയും ചിരിപ്പിക്കുന്നുണ്ട്.

 

‘വള്ളംകളി എന്നും ഒരു ആവേശമാണ്. അത് എത് പ്രായത്തിലാണെങ്കിലും’ എന്ന തലക്കെട്ടോടു കൂടിയാണ് വി‍ഡിയോ പ്രചരിക്കുന്നത്. കുട്ടി വലുതാകുമ്പോൾ കേമനാകുമെന്നും ഇവനൊരു പുലിക്കുട്ടുയാണെന്നുമൊക്കെ കമന്റുകൾ നിറഞ്ഞു. ഒരു സുരക്ഷാസംവിധാനവും ഇല്ലാതെ, ലൈഫ് ജാക്കറ്റ് പോലുമില്ലാതെ കുട്ടിയെ വെള്ളത്തിലിറക്കിയ പ്രവർത്തി വിമർശിച്ചുകൊണ്ടും ധാരാളം കമന്റുകൾ വന്നു. 

 

English Summary : Kid rowing boat- Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com