അപ്രതീക്ഷിത പ്രളയത്തിൽ മുങ്ങിയ സ്കൂളിലേക്ക് കയറാൻ അധ്യാപികയ്ക്ക് കസേര നിരത്തിയിട്ട് കൊടുക്കുന്ന വിദ്യാർഥികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. യു.പിയുലെ മഥുരയിലായിരുന്നു സംഭവം. അതിശക്തമായ മഴയെത്തുടർന്നാണ് സ്കൂൾ പരിസരം പ്രളയത്തിൽ മുങ്ങിയത്. ഇതിനിടെ വെള്ളത്തിൽ കുട്ടികൾ കസേര വച്ച് കൊടുക്കുന്നതിന് അനുസരിച്ച് അധ്യാപിക വിദ്യാർഥികളുടെ സഹായത്തോടെ വെള്ളക്കെട്ട് മറികടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഇതോടെ നിരവധിപ്പേർ അധ്യാപികയ്ക്കെതിരേ രംഗത്തുവന്നു. വിഡിയോ വലിയ ചർച്ചയായതിനു പിന്നാലെയാണ് സസ്പെൻഷൻ നടപടിയുണ്ടായിരിക്കുന്നത്. ഉത്തർപ്രദേശില്‍ നിന്നുള്ള ഈ വിഡിയോ ചർച്ചയായതിനു പിന്നാലെ അധ്യാപികയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
English summary : Teacher entering flooded school students - Viral video