ADVERTISEMENT

സ്കൂൾ കുട്ടികളെ കൊണ്ട് കഠിനമായ ജോലികൾ ചെയ്യിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ബീഹാറിലെ ജഹാനാബാദിലെ ഒരു സർക്കാർ സ്‌കൂളിലാണ്  ഈ സംഭവം നടന്നത്  കുട്ടികൾ മരം വെട്ടുന്നതും  നിലം കുഴിക്കുന്നതും കല്ല് വെട്ടുന്നതുമൊക്കെ  ഈ വിഡിയോയിൽ കാണാം. ബാലവേല വിരുദ്ധ നിയമത്തിന്റെ നഗ്നമായ ലംഘനമാണിതെന്നതിനാൽ തന്നെ സ്കൂൾ അധികൃതർക്കെതിരെ പരക്കെ വിമർശനം ഉയരുകയാണ്. 

സ്കൂൾ കുട്ടികളെക്കൊണ്ട് പലതരം കൂലിപ്പണികൾ ചെയ്യിപ്പിച്ച സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടികൾ ഉണങ്ങിയ വലിയ മരം മുറിക്കുകയും കല്ലുകൾ വെട്ടുകയും ആഴത്തിൽ നിലം കുഴിക്കുന്നതും  ഇഷ്ടിക പെറുക്കുന്നതുമൊക്കെ ദൃശ്യങ്ങളിൽ കാണാം. ഇതൊക്കെ നടക്കുമ്പോഴും അധ്യാപകർ പഠിപ്പിക്കുന്ന ശബ്ദവും വിഡിയോയിൽ കേൾക്കാം. വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ ജഹാനാബാദിലെ ജില്ലാ മജിസ്‌ട്രേറ്റ് റിച്ചി പാണ്ഡെ ഇക്കാര്യം തനിക്ക് അറിയാമായിരുന്നെന്നും ബന്ധപ്പെട്ട സ്‌കൂൾ അധികൃതർക്കെതിരെ അച്ചടക്ക നടപടിക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും  അറിയിച്ചു. 

വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്കൂൾ സന്ദർശിച്ചുവെന്നും സ്കൂളിലെ അവസ്ഥ വളരെ മോശമാണെന്നും ഹാജർനില വളരെ കുറവാണെന്നും ബ്ലാക്ക്ബോർഡുകൾ പലതും തകർന്നിരിക്കുകയാണെന്നും  അവിടെ തയ്യാറാക്കുന്ന ഉച്ചഭക്ഷണം നിലവാരം പുലർത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

English summary : Bihar govt school students chopping wood cutting stones- Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com