‘ചാക്കോച്ചന് ടഫ് കോംപറ്റീഷനുമായി’ രുദ്ര- വിഡിയോ പങ്കുവച്ച് കൈലാസ് മേനോൻ

kailas-menon-post-dance-video-of-son-samanyu-rudra
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

കുഞ്ചാക്കോ ബോബന് ടഫ് കോംപറ്റീഷനുമായി എത്തിയിരിക്കുകയാണ് ഒരു കുട്ടിത്താരം. ‘ചാക്കോച്ചന് ടഫ് കോംപറ്റീഷൻ’  മകൻ സമന്യു രുദ്രയുടെ ഒരു ഡാൻസ് വിഡിയോ പങ്കുവച്ചുകൊണ്ട് സംഗീതംസംവിധായകൻ കൈലാസ് മേനോൻ കുറിച്ചത് ഇങ്ങനെയായിരുന്നു  അയ്യപ്പനും കോശിയും എന്ന സിനിമയിലെ നഞ്ചിയമ്മ പാടിയ ‘കലകാത്ത’ എന്ന പാട്ടിനൊപ്പമാണ് രുദ്ര തകർപ്പൻ ചുവടുകൾ വയ്ക്കുന്നത്. കൂളിങ്ഗ്ലാസും ലുങ്കിയുമുടുത്ത് ആസ്വദിച്ച് ചുവടുവയ്ക്കുന്ന ഈ കുരുന്നിന്റെ വിഡിയോ ആരാധകരും ഏറ്റെടുത്തു. 

സമന്യു രുദ്ര സമൂഹമാധ്യമത്തിൽ ഒരു കുട്ടിത്താരമാണ്. അച്ഛൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ഈ കുഞ്ഞാവ  സുപരിചിതനാണ്. സമന്യു ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ കൈലാസ് മേനോൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.എപ്പോഴും സന്തോഷത്തോടും നിറഞ്ഞചിരിയോടെയും കാണുന്ന ഈ ക്യൂട്ട് വിഡിയോകൾക്ക് നിറയെ ആരാധകരുമുണ്ട്. 2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂർണ ലേഖ പിള്ളയ്ക്കും കുഞ്ഞ് ‌പിറന്നത്. 

English Summary :, Kailas Menon post a dance video of son Samanyu Rudra

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}