ADVERTISEMENT

തന്റെ പിറന്നാളിന് മകൾ പാപ്പു എന്ന അവന്തിക സമ്മാനിച്ച മനോഹരമായ കാർഡാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ‘എന്റെ സൺഷൈന്‍,എന്റെ പിറന്നാൾ തുടങ്ങിയത് ഇങ്ങനെയാണ്, എന്റെ ആദ്യ ജന്മദിന സമ്മാനം...! എന്റെ ജന്മദിനത്തിന് ഇതിലും നല്ല എന്ത് സമ്മാനമാണ് എനിക്ക് ലഭിക്കുക.’ എന്ന കുറിപ്പിനൊപ്പമാണ് അമൃത വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമൃതയുടെ 32ാം പിറന്നാൾ ഈ മാസം 2നായിരുന്നു. പിറന്നാൾ ആഘോഷങ്ങളുടെ വിഡിയോകളും വിശേഷങ്ങളുമൊക്കെ അമൃത പങ്കുവച്ചിരുന്നു.

എന്റെ കാവൽ മാലഖയ്ക്ക് എന്നു കുറിച്ച കാർഡിൽ മനോഹരമായൊരു കുറിപ്പും അമ്മയുടെ ഒരു ചിത്രവും പാപ്പു കാർഡിൽ വരച്ചിരുന്നു. ഈ അമ്മയും മകളും തമ്മിലുള്ള ബന്ധം എത്ര അമൂല്യമാണെന്നും പാപ്പുവിന്റെ കയ്യക്ഷരം മനോഹരമാണന്നുമൊക്കെയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ. മുൻപും അമ്മയ്ക്കായി ഹൃദയം തൊടും കുറിപ്പുകളുമായി പാപ്പു എത്തിയിരുന്നു. ‘ലോകത്തിലെ ഏറ്റവും നല്ല അമ്മയും സ്ത്രീയും, ശക്തയായ വ്യക്തിയും, മികച്ച ഗായികയും, ദയയുള്ള സുന്ദരി ചിത്രശലഭവും, മാധുര്യമേറിയ വ്യക്തിയും നിങ്ങളാണ് എന്നാണ് അമ്മയ്ക്കു നൽകിയ മറ്റൊരു കാർഡില്‍‍ പാപ്പു കുറിച്ചത്. ഈ കുട്ടിത്താരത്തിന്റെ മനോഹരമായ കാർഡിന് ഇഷ്ടമറിയിച്ച് ആരാധകരുമെത്തി.

English Summary : Amrutha Suresh share the birthday card by daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com