‘മഴയായാലും പ്ലേ സ്കൂളിന് അവധി വേണ്ട’; മാതൃകാ വിദ്യാർഥിയുടെ വിഡിയോ പങ്കുവച്ച് ശബരീനാഥൻ

sabarinathan-and-divya-s-iyer-son-malhar-video
ചിത്രത്തിന് കടപ്പാട് :സമൂഹമാധ്യമം
SHARE

കെ എസ് ശബരീനാഥന്റേയും പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യരുടേയും പൊന്നോമന മൽഹാർ സമൂഹമാധ്യമങ്ങളിൽ താരമാണ്. മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ശബരീനാഥൻ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൻ മൽഹാറിന്റേയും ദിവ്യ എസ്. അയ്യരുടേയും നിഷ്കളങ്കവും രസരകരവുമായ ഒരു വിഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. മഴ കടുക്കുന്നതോടെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയാണ് ജില്ലാ കലക്ടർമാർ. കുട്ടികളാണെങ്കിൽ ഈ അവധി പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയുമാണ്. എന്നാൽ അവധിയൊന്നും വേണ്ടെന്ന് അമ്മയോട് പറയുകയാണ് മൽഹാർ. 

കുഞ്ഞിനു നാളെ എവിടെ പോകണമെന്ന അമ്മയുടെ ചോദ്യത്തിനു സ്കൂളിൽ പോകണമെന്നായിരുന്നു ഈ മിടുക്കന്റെ മറുപടി. അമ്മ സ്കൂളുകൾക്കു അവധി കൊടുത്തല്ലോയെന്ന് പറയുമ്പോൾ ‘ അവധി വേണ്ട സ്കൂളിൽ പോണം’ എന്ന് പറയുകയാണ് മകൻ. ‘മഴയായാലും പ്ലേ സ്കൂളിന് അവധി വേണ്ട എന്ന് വാദിക്കുന്ന ഒരു മാതൃകാ വിദ്യാർഥി’ എന്ന കുറിപ്പോടെ ശബരീനാഥൻ പങ്കുവച്ച് വിഡിയോ കുഞ്ഞുമൽഹാറിന്റെ ആരാധകരും ഏറ്റെടുത്തു. കുഞ്ഞിനു ആശംസകൾ നേർന്നും തമാശകൾ പങ്കു വച്ചും കമന്റ് ബോക്സ് നിറയുകയാണ്.

അച്ഛനേയും അമ്മയേയും പോലെ കുഞ്ഞ് മൽഹാറിനും നിരവധി ആരാധകരുണ്ട്. മൽഹാർ ദിവ്യ ശബരീനാഥൻ എന്നാണ് ഈ കുഞ്ഞിന്റെ മുഴുവൻ പേര്. ഭൂമിയിൽ മഴയുടെ അനുഗ്രഹം വർഷിക്കുന്ന മൽഹാർ രാഗം ഇരുവർക്കും പ്രിയപ്പട്ടതായതുകൊണ്ടാണത്രേ മകന് മൽഹാർ എന്ന് പേരിട്ടത്. 

English Summary : K S Sabarinathan share a video of Divya S Iyer and son Malhar

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}