ഏഴ് മിനിട്ട് തുടർച്ചയായി ബാറ്റ് ചെയ്ത് രണ്ട് വയസുകാരൻ ആദം: റെക്കോർഡ് നേട്ടം

adam–youngest-to-bat-on-cricket-pitch
ആദം
SHARE

ക്രിക്കറ്റ് പിച്ചിൽ ബാറ്റ് ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന റെക്കോർഡ്  നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഒരു രണ്ട് വയസ്സുകാരൻ. ആദം സംഗീത് ജോസഫ്  എന്ന കൊച്ചുമിടുക്കനാണ് ഏഴ് മിനിറ്റ് ഒരു ക്രിക്കറ്റ് പിച്ചിൽ തുടർച്ചയായി ബാറ്റ് ചെയ്ത് ഈ അപൂർവനേട്ടം കൈവരിച്ചിരിക്കുന്നത്. 2 വർഷവും 6 മാസവും 2 ദിവസവും പ്രായമുള്ളപ്പോഴാണ് ആദം ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഈ  നേട്ടം സ്വന്തമാക്കിയത്.

ക്രിക്കറ്റ് കളിക്കാരനായ അച്ഛൻ സംഗീത് ജോസഫിൽ നിന്നാണ് ആദത്തിന് ഈ താല്പര്യം ലഭിച്ചത്. ഒരു പ്രൊഫഷണൽ ക്രിക്കറ്ററാകുക എന്നതാണ് ഈ കുട്ടി താരത്തിന്റെ ആഗ്രഹം ക്രിക്കറ്റ് കൂടാതെ മറ്റ് ചില കഴിവുകളുമുണ്ട് ഈ മിടുക്കന്. പ്രശസ്ത വ്യക്തികൾ, മൃഗങ്ങൾ, പക്ഷികൾ, പഴങ്ങൾ, പച്ചക്കറികൾ, അക്ഷരമാല, അക്കങ്ങൾ, ശരീരഭാഗങ്ങൾ, സിനിമാ ഗാനങ്ങൾ, നഴ്സറി പാട്ടുകൾ, വീട്ടുപകരണങ്ങൾ, നിറങ്ങൾ തുടങ്ങിയവ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. അതിന് ആദത്തിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അപ്രിസിയേഷൻ അവാർഡും ലഭിച്ചിട്ടുണ്ട്. 

തിരുവനന്തപുരം സ്വദേശികളായ സംഗീത് ജോസഫിന്റേയും ലക്ഷ്മി സംഗീതിന്റേയും മകനാണ് ആദം. ദുബായിൽ ഐടി ഉദ്യോഗസ്ഥരാണ് ഇരുവരും. സഹോദരി 5-ാം ക്ലാസ്സിൽ പഠിക്കുന്ന നതാനിയ സംഗീത് ജോസഫ്

English Summary : Adam youngest to bat on cricket pitch

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA