അച്ഛൻ അപകടത്തൽപ്പെട്ടു, ഡെലിവറി ജോലി ഏറ്റെടുത്തത് ബാലൻ; സഹായവുമായി സൊമാറ്റോ

young-boy-who-turned-delivery-agent-after-fathers-accident
Representative image. Photo Credits: Dhananjay Bhagat/ Shutterstock.com
SHARE

സൊമാറ്റോ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന കുട്ടിയുടെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. സൊമാറ്റോയിൽ ജോലി ചെയ്തിരുന്ന അച്ഛൻ അപകടത്തൽപ്പെട്ടതോടെയാണ് പതിനാലുകാരനായ മകൻ അച്ഛന്റെ ജോലി ഏറ്റെടുത്തത്. രാവിലെ സ്കൂളിൽ പോവുകയും വൈകിട്ട് 6 മണിക്കു ശേഷം ബാലൻ അച്ഛന്റെ ഫോണിലെ ആപ്പിൽ വരുന്ന ഓർഡറനുസരിച്ച് ഭക്ഷണമെത്തിക്കുകയും ചെയ്യുകയായിരുന്നു. 

രാഹുൽ മിത്തൽ എന്ന വ്യക്തി ട്വിറ്ററിൽ ഷെയർ ചെയ്ത് വിഡിയോ ശ്രദ്ധയിൽപ്പെട്ട സൊമാറ്റോ ഈ വിവരമറിയിച്ചതിൽ സമൂഹമാധ്യമത്തിലുള്ളവരോടു നന്ദി അറിയിച്ചു. ബാലവേല ഉൾപ്പടെ പല വ്യവസ്ഥകളുടെയും ലംഘനമാണിതെന്നും സൊമാറ്റോ പ്രതിനിധി അറിയിച്ചു.

കുട്ടിയുടെ കുടുംബത്തിന്റെ നിലവിലെ സാഹചര്യം കണക്കിലെടുത്തു ശക്തമായ നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്നും സംഭവത്തിന്റെ ഗുരുതര സ്വഭാവം വീട്ടുകാരെ അറിയിച്ചെന്നും സൊമാറ്റോ വ്യക്തമാക്കി.കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള സഹായം നൽകുമെന്നും അറിയിച്ചു. കുട്ടിയുടെ അച്ഛൻ അപകട ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. അതുകൊണ്ടു തന്നെ ജീവനക്കാർക്കു നൽകുന്ന ആനുകൂല്യങ്ങള്‍ ഇയാൾക്കു നൽകാൻ കമ്പനിയ്ക്കു സാധിക്കില്ല.എന്നിരുന്നാലും മാനുഷിക പരിഗണയിന്മേൽ കഴിയുന്ന സഹായം കുടുംബത്തിനു നൽകുമെന്നും സൊമാറ്റോ പറയുന്നു.

വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച വ്യക്തിയുടെ പുതിയ പോസ്റ്റുകൾ പ്രകാരം കുട്ടിയുടെ അച്ഛന്റെ അക്കൗണ്ട് മരവിപ്പിച്ചതായും ജോലിയിൽ തുടരാനാവുമ്പോൾ മാത്രം പ്രവർത്തനക്ഷമമാക്കുമെന്നും, സാമ്പത്തികമായി സൊമാറ്റോ കുടുംബത്തെ സഹായിച്ചതായും അറിയാൻ കഴിഞ്ഞു. ട്വീറ്റുകൾ ശ്രദ്ധയിൽപ്പെട്ട പലരും സഹായിക്കുന്നതിലേക്കായി കുട്ടിയുടെ വിവരങ്ങൾ അന്വേഷിക്കുകയാണ്. സൊമാറ്റോ ഈ അവസരത്തിൽ ഉചിതമായ തീരുമാനമാണ് കൈക്കൊണ്ടതെന്നാണ് പലരും കമന്‍റ് ചെയ്യുന്നത്.

English summary : Young boy turned delivery agent after father's accident

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}