ADVERTISEMENT

ഇളയ മകൾ ഐശ്വര്യയ്​ക്കൊപ്പമുള്ള ‌സന്തോഷ നിമിഷങ്ങളുടെ മനോഹരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി. അമ്മയെ തന്റെ മടിയിൽ കിടത്തി കൗതുകപൂർവം നോക്കുകയും കുഞ്ഞി കൈകൾകൊണ്ട് തഴുകുകയും കെട്ടിപ്പിടിക്കുകയും അമ്മയുടെ നെറ്റിയിൽ ഉമ്മ നൽകുകയുമാണ് ഐശ്വര്യ. ദിവ്യ ഉണ്ണിയുടെ ജീവിതത്തിലെ പുതിയ അതിഥിയായ കുഞ്ഞാവയ്​ക്കൊപ്പമുള്ള  മനോഹരമായ ഈ വിഡിയോ സമൂഹമാധ്യമത്തിൽ നിറയെ ഇഷ്ടം നേടുകയാണ്.

അമ്മയും മകളും തമ്മിലുള്ള ഈ വിഡിയോ എത്ര കണ്ടാലും മതിവരില്ല. അമ്മയുടെ അമൂല്യ നിമിഷങ്ങളാണിതെന്നും എത്ര ക്യൂട്ടാണീ വിഡിയോ എന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. ഐശ്വര്യയ്​ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ മകൾ ദിവ്യയുടെ കുഞ്ഞ് പതിപ്പാണെന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയുടെ അതേ ചിരിയാണ് മകൾക്കെ​ന്നാണ് ചിലരുടെ കമന്റുകൾ. 2020 ജനുവരി 14നാണ് ഐശ്വര്യ ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നൽകിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചത്.

അർജുനും മീനാക്ഷിയുമാണ് ദിവ്യ ഉണ്ണിയുടെ മൂത്തമക്കൾ. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന ഈ അഭിനേത്രി ഒരിടവേളയ്ക്ക് ശേഷം പൂർവാധികം ശക്തിയോടെ നൃത്തവേദിയിൽ തന്‍റെ സാന്നിധ്യം അറിയിക്കാറുണ്ട്. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് താരം

English Summary : Divya unni post cute video with daughter Aishwarya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com