ഒരു ‘കുഞ്ഞ് കൈ സഹായം’; പഴക്കച്ചവടക്കാരിക്ക് സഹായവുമായി കുരുന്നുകൾ

two-kids-help-woman-push-her-fruit-cart-vira-video
SHARE

മനുഷ്യനെ യഥാർത്ഥ മനുഷ്യരാക്കുന്ന രണ്ട് സ്വഭാവ സവിശേഷതകളാണ് കരുണയും സഹാനുഭൂതിയും. സാധാരണയായി, മറ്റൊന്നും നോക്കാതെ ഈ രണ്ടു ഗുണങ്ങളും പ്രകടിപ്പിക്കുന്നത് കൊച്ചു കുട്ടികളാണ്. അത്തരത്തിൽ വഴിയിൽ കണ്ട പഴക്കച്ചവടക്കാരിയെ സഹായിക്കുന്ന രണ്ട കുട്ടികളുടെ വിഡിയോയാണ് സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്. പഴങ്ങൾ കയറ്റിയ ഉന്തുവണ്ടി തള്ളാൻ ഒരു സ്ത്രീ പാടുപെടുന്നത് വിഡിയോയിൽ കാണാം.  വണ്ടിൽ അവരുടെ കുഞ്ഞുമുണ്ട്. വണ്ടി തള്ളാനാകാതെ വലയുന്ന ഇവരെ സഹായിക്കാനായി എത്തുകയാണ് രണ്ട് സ്കൂൾ കുട്ടികൾ. 

ഒരു കുത്തനെയുള്ള കയറ്റത്തിൽ വണ്ടി തള്ളാൻ അവർ ബുദ്ധിമുട്ടുന്നത് പലരും കണ്ടെങ്കിലും ആരും സഹായിക്കാനായി മുന്നോട്ട് വരുന്നതേയില്ല. പക്ഷേ  ഈ കുട്ടികൾ അവരുടെ ബുദ്ധിമുട്ട് കാണുമ്പോൾ വണ്ടി തള്ളിക്കയറ്റാൻ അവരെ സഹായിക്കുകയാണ്. ആൺകുട്ടി മുകളിൽ നിന്ന് വണ്ടി വലിക്കുമ്പോൾ, പെൺകുട്ടി തന്റെ വണ്ടി മുകളിലേക്ക് തള്ളുകയാണ്. അങ്ങനെ നിഷ്പ്രയാസം വണ്ടി തള്ളി അവർ മുകളിലെത്തിച്ചു  കുട്ടികളുടെ നല്ല മനസിനും പ്രവർത്തിയ്ക്കുമുള്ള പ്രതിഫലമായി അവർ കുട്ടികൾക്ക് ഓരോ വാഴപ്പഴം നൽകുകയാണ്. 

ഹൃദയസ്പർശിയായ ഈ വിഡിയോ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. കുട്ടികളുടെ കരുണാപൂർവമുള്ള ഈ പ്രവർത്തിയെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വരുന്നത്.. തിരികെ യാതൊന്നും പ്രതീക്ഷിക്കാതെ  മറ്റൊരാളെ സഹായിക്കുക എന്നത് വലിയ കാര്യം തന്നെയാണെന്നും കുട്ടികൾ മുതിർന്നവരേക്കാൾ കൂടുതൽ ദയയുള്ളവരാണെന്നും മാതാപിതാക്കൾ മക്കളെ ശരിയായ രീതിയിൽ വളർത്തിയെന്നുമൊക്കെയാണ് കമന്റുകൾ.

English Summary : Two kids help woman push her fruit cart - Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}