ഇന്ത്യൻ സംസ്കാരം അടുത്തറിയാം; വ്യത്യസ്തമായ സൃഷ്ടിയുമായി ഹാഷ് ഫ്യൂച്ചർ സ്കൂൾ വിദ്യാർഥികൾ

india-on-metaverse-by-future-school-students
SHARE

സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആസാദി കാ അമൃത് മഹോത്സവം എന്ന പേരിൽ ആഘോഷിക്കപ്പെടുന്ന വേളയിൽ വളരെ വ്യത്യസ്തമായ രീതിയിൽ ഉള്ള ഒരു സൃഷ്ടിയുമായി ഹാഷ് ഫ്യൂച്ചർ സ്കൂൾ വിദ്യാർഥികൾ. മെറ്റാവേഴ്സ് പ്ലാറ്റ്ഫോമിൽ ഇന്ത്യയുടെ സംസ്കാരത്തെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഒരു ലോകം സൃഷ്ടിച്ചിരിക്കുകയാണ് സ്കൂളിലെ ഹയർ സെക്ഷൻ വിദ്യാർഥികൾ. ഭൗതിക സ്ഥലത്ത് ഇല്ലാത്ത ആളുകളുമായി ഒരാള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതെല്ലാം സൃഷ്ടിക്കാനും പര്യവേക്ഷണം ചെയ്യാനും കഴിയുന്ന ഒരു വെര്‍ച്വല്‍ സ്പെയ്സാണിന്നു മെറ്റാവേഴ്സ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ ഒരു ലോകമാണ് ഈ ഡിജിറ്റല്‍ റിയാലിറ്റി സാധ്യമാക്കുന്നത്.

ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ ആസ്വദിക്കുവാൻ കഴിയുന്ന ഈ വെർച്വൽ ലോകത്തു കയറി കഴിഞ്ഞാൽ ഇന്ത്യയുടെ ഓരോ സംസ്ഥാനത്തെയും പ്രതിനിധീകരിക്കുന്ന പ്ലോട്ടുകൾ സന്ദർശിക്കുകയും അവയിലൂടെ അവിടെയുള്ള സാംസ്കാരിക, പ്രാദേശിക വൈവിധ്യങ്ങളെ അനുഭവിച്ചറിയുവാനും സാധിക്കും .റെഡ് ഫോർട്ടിന്റെ മാതൃകയിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഒരു കോട്ടയ്ക്കകത്താണ് ഈ ലോകം കുട്ടികൾ സജ്ജീകരിച്ചിരിക്കുന്നത്. വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും അവരുടെ കംപ്യൂട്ടറുകളിൽ നിന്നും ആസാദി കാ അമൃത് മഹോത്സവം മെറ്റാവേഴ്സ് ലോകത്തു കയറി പരസ്പരം സംവദിക്കുവാനും  വിവിധ സംസ്കാരിക വൈവിധ്യങ്ങൾ തിരിച്ചറിയുവാനും അവയെ കുറിച്ച് പഠിക്കുവാനും സാധിക്കുമെന്ന് ഇത് സൃഷ്‌ടിച്ച അമീൻ, സിദാൻ, സിദ്ധാർഥ്, ഇമാം, അൽഫിയാ, ഗസൽ, ആദില, ദേവശിഷ്, കേന്റ എന്നീ വിദ്യാർത്ഥികൾ പറയുന്നു. 

കൂടുതൽ നല്ല രീതിയിൽ ഈ ലോകം അനുഭവ ഭേദ്യമാക്കുവാൻ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസ്സുകൾ ആവശ്യമായി വരും .എന്നിരുന്നാലും ടെക്നോളജി ലോകത്തു ചുവടുറപ്പിക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഒരു പ്രചോദനം ആയിത്തീരുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഈ കുട്ടികൾ അവകാശപ്പെടുന്നു. വിദ്യാർഥികൾക്ക് അവരുടെ കലാരൂപങ്ങൾ പ്രദർശിപ്പിക്കുവാനും അത് വിറ്റഴിക്കുവാനും കഴിയുന്ന ഒരു ആർട് ഗാലറിയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ഇവർ പറയുന്നു. ഇതു കൂടാതെ കുട്ടികൾക്ക് അവരുടെ സ്വന്തം സൃഷ്ഠികൾ വിൽക്കുവാൻ കഴിയുന്ന NFT പ്ലേറ്റുഫോം,കുട്ടികൾക്ക് ടെക്നോളജിയിൽ താല്പര്യം സൃഷ്ഠിക്കുവാനും ,അതിനെ നേരായ രീതിയിൽ ഉപയോഗിച്ചു വളരെ നേരത്തെ തന്നെ  ഒരു കരിയർ ഡെവലപ്പ് ചെയ്യുവാനും ഉള്ള സംവിധാനങ്ങൾ തങ്ങളുടെ പ്ലാനിൽ ഉണ്ടെന്നും വിദ്യാർത്ഥികളും ഹാഷ് ഫ്യൂച്ചർ സ്കൂൾ മാനേജ്മെന്റും വ്യകതമാക്കി.

English Summary : India on Metaverse by ‘Future school’ students

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}