ADVERTISEMENT

വാർത്താ അവതാരകരായ മാതാപിതാക്കൾ പുറത്തിറക്കിയ വ്യത്യസ്തമായൊരു സ്കിറ്റ് സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. 'ബേബി ന്യൂസ് നെറ്റ്‌വർക്ക്'  എന്ന പേരിട്ട സ്കിറ്റിൽ തങ്ങളുടെ  പേരന്റിങ് രീതികൾ വാർത്താ അവതരണ രീതിയിലാണ് ഇവർ കാണിച്ചിരിക്കുന്നത്. വാർത്താ അവതരണത്തിന് സാധാരണയായി ഒരു പ്രത്യേക ശൈലിതന്നെയുണ്ടല്ലോ. FOX 5 DC അവതാരക ജെന്നറ്റ് റെയ്‌സും  പങ്കാളി 7 ന്യൂസ് അവതാരകൻ റോബർട്ട് ബർട്ടനുമാണ് രസകരമായ ഈ സ്കിറ്റിന് പിന്നിൽ.

 

രാവിലെ മകൾ ബെല്ലയെ എടുത്തുകൊണ്ട് ഒരു അവതാരക അവരുടെ ഷോയിൽ അതിഥിയെ അഭിവാദ്യം ചെയ്യുന്നതുപോലെ റെയ്‌സ് അഭിവാദ്യം ചെയ്യുമ്പോൾ, ബർട്ടൺ കാലാവസ്ഥാ വിവരണം നൽകുകയാണ്. ‘ശരി.. തുപ്പൽ, ഭക്ഷണം, ഡയപ്പർ മാറ്റം എന്നിവ തടസ്സമാകുന്നില്ലെങ്കിൽ, അർദ്ധരാത്രിക്ക് മുമ്പ് ഞങ്ങൾക്ക് ഇവിടെ നിന്ന് പുറത്തുപോകാൻ കഴിഞ്ഞേക്കും’ വാർത്താ അവതാരകന്റെ ശബ്ദത്തിൽ ബർട്ടൺ റിപ്പോർട്ട് ചെയ്യുകയാണ്. 

ഡയപ്പർ മാറ്റത്തെ കുറിച്ച്. ‘ഡയപ്പർ സ്‌റ്റേഷനിലെ സ്‌ഫോടനം’ എന്നാണ്  ബ്രേക്കിംഗ് ന്യൂസിൽ റെയ്‌സ് രസകരമായി അവതരിപ്പിക്കുന്നത്. പരുക്കുകൾ ഒന്നും‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സ്‌ഫോടനത്തിലെ പ്രതി കസ്റ്റഡിയിലായെന്നും റിപ്പോർട്ടിൽ പറയുന്നു. നിർഭാഗ്യവശാൽ പ്രതി ഒന്നും സംസാരിക്കുന്നില്ലെന്നും ഇത്തരത്തിലുള്ള നൂറ് കണക്കിന് ‘സ്‌ഫോടനങ്ങ’ളുമായി ബെല്ലയ്ക്ക് ബന്ധമുള്ളതായി സംശയിക്കുകയാണ് അമ്മ റിപ്പോർട്ടർ. നഴ്സറി റൈം പാടി കുഞ്ഞിനെ ഉറക്കുന്നതിലുമുണ്ട് ആ വാർത്താ അവതരണ രീതി. റെയ്‌സിന്റേയും ബർട്ടന്റേയും ബിഎൻഎന്‍ ('ബേബി ന്യൂസ് നെറ്റ്‌വർക്ക്') വൈറലാണിപ്പോൾ. 

 

English Summary : Anchor parents baby news network report– Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com