ഉറക്കം തൂങ്ങി കുഞ്ഞ് പിഷാരടി: ‘ചാച്ചിക്കോടാ’യെന്ന് ചാക്കോച്ചൻ

ramesh-pisharody-post-cute-video-of-his-son
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

പകൽ  ഇരുന്ന് ഉറങ്ങുന്ന തന്റെ ഇളയ മകന്റെ ഒരു സൂപ്പർ ക്യൂട്ട് വിഡിയോയുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. കസേരയിൽ ഇരുന്നങ്ങ് ഉറക്കമാണ് കുഞ്ഞ്. ഇടയ്ക്ക് കണ്ണ് വലിച്ചു തുറക്കാനും നോക്കുന്നുണ്ട് കക്ഷി. ‘നൻ പകൽ നേരത്ത് ഉറക്കം’ എന്ന കുറിപ്പുമായി പങ്കുവച്ച വിഡിയോയ്ക്ക് സിനിമാ ലോകത്ത് നിന്നുൾപ്പെടെ നിരവധിപ്പേരാണ് ലൈക്കുകളും കമന്റുകളുമായെത്തുന്നത്. കുഞ്ചാക്കോ ബോബൻ, വിധുപ്രതാപ്, കനിഹ, രചന  നാരായണൻകുട്ടി, ശ്വേത മേേനോൻ, ജ്യോത്സ്ന രാധാകൃഷ്ണൻ തുടങ്ങിയവർ കുഞ്ഞ് പിഷാരടിയുടെ ക്യൂട്ട് ഉറക്കത്തിന് രസകരമായ കമന്റുകളുമായെത്തി.

‘അച്ചോടാ.. ഉമ്മ.. ചാച്ചിക്കോടാ എന്ന് ചാക്കോച്ചൻ പറഞ്ഞപ്പോൾ ‘എനിക്ക് പഴയ കണക്ക് ക്ലാസ്സ്‌ ഒക്കെ ഓർമ്മ വരുന്നു’ എന്നായി വിധുപ്രതാപ്. മകൻ രമേഷ് പിഷാരടിയുടെ കുഞ്ഞു പതിപ്പാണെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇളയ മകനുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ച് തകർപ്പൻ ക്യാപ്ഷനുകളുമായാണ് സാധാരണ പിഷാരടി എത്താറ്. പതിവുപോലെ ഇത്തവണ പങ്കുവച്ച കുഞ്ഞു പിഷാരടിയുടെ ഈ ഉറക്ക വിഡിയോയും ആരാധകർ ഏറ്റെടുത്തു

English Summary : Ramesh Pisharody post cute video of his son

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA