അമ്മയുടേയും അമ്മമ്മയുടേയും കുഞ്ഞിക്കണ്ണനായി സുദർശന; ജന്മാഷ്ടമി ആഘോഷമാക്കി കുടുംബം

Mail This Article
ഉണ്ണിക്കണ്ണനായി ഒരുങ്ങിയ മകൾ സുദർശനയുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയ്ക്കും അർജുൻ സോമശേഖറിനും അടുത്തിടെയാണ് മകൾ ജനിച്ചത്. ടിക് ടോക് വിഡിയോകളിലൂടെ ശ്രദ്ധേയയായ സൗഭാഗ്യ തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞാവയുടെ ആദ്യത്തെ ജന്മാഷ്ടമി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കസവുടുത്ത് തലമുടിയിൽ മയിൽപീലിയണിഞ്ഞ് കുഞ്ഞിക്കണ്ണനായൊരുങ്ങി എത്തിയ സുദർശനയ്ക്ക് നിറയെ ഇഷ്ടവുമായി നിരവധി കമന്റുകളാണ്.
കുഞ്ഞു ജനിച്ച വിശേഷവും മകള്‍ക്ക് സുദർശന എന്ന പേരിട്ട വിവരവുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അച്ഛനുമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പമുള്ള സുദർശനയുടെ നിരവധി ചിത്രങ്ങളാണ് തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. സുദർശനക്കുട്ടിയുടെ നൂലുകെട്ടിന്റേയും ഗുരുവായൂരമ്പലത്തില്‍ വച്ച നടന്ന ചോറൂണിന്റേയുമൊക്ക വിഡിയോ ഇവർ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.
പറഞ്ഞാലും തീരാത്ത വിശേഷങ്ങളുമായി ഈ കുട്ടിക്കുറുമ്പി അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽപ്പുണ്ട്.
English Summary : Sowbhagya Venkitesh share Janmashtami photos of daughter Sudarshana