‘വെള്ളത്തിലിറങ്ങിയാലും കൈയെല്ലാം സോപ്പിട്ട് കഴുകും കലക്ടര്‍ മാമാ'; ‘താങ്ക്യൂ മോനൂ’വെന്ന് കലക്ടര്‍

alappuzha-collector-krishna-teja-post-video-of-kid
ചിത്രത്തിന് കടപ്പാട് : സമൂഹമാധ്യമം
SHARE

ആലപ്പുഴ കലക്ടറായി ചുമതലയേറ്റ അന്നു തന്നെ കുട്ടികൾക്കായി ആദ്യ ഉത്തരവിറക്കി മുതിർന്നവർക്കിടയിലും കുട്ടികൾക്കിടയിലും ഒരുപോലെ താരമായതാണ് വി ആര്‍ കൃഷ്ണ തേജ ഐഎഎസ്. കുട്ടികളുെട 'കലക്ടര്‍ മാമ'നായ ഇദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു കുരുന്നിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. അവധിയെക്കുറിച്ചും എലിപ്പനിയെ പ്രതിരോധിക്കുന്നതിനെക്കുറിച്ചുമൊക്കെ സമൂഹമാധ്യം വഴി കുട്ടികളുമായി അദ്ദേഹം കുഞ്ഞുങ്ങളുമായി സംവദിച്ചിരുന്നു. അതേ തുടർന്ന് ഒരു കുട്ടി തനിക്ക് അയച്ച വിഡിയോയാണ് കലക്ടര്‍ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.  'വെള്ളത്തിലിറങ്ങിയാലും കൈയെല്ലാം സോപ്പിട്ട് കഴുകും കലക്ടര്‍ മാമാ' എന്നാണ് കുട്ടി കലക്ടറോട് പറയുന്നത്. ഹരിപ്പാട് സ്വദേശി ദക്ഷിത് ജി.കെ.പി ആണ് ഈ കൊച്ചു മിടുക്കൻ.

വി ആര്‍ കൃഷ്ണ തേജ ഐഎഎസ്. പങ്കുവച്ച കുറിപ്പ്

കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ അവധിയെക്കുറിച്ചും എലിപ്പനിയെ പ്രതിരോധിക്കുന്നതിനെക്കുറിച്ചുമൊക്കെ ഫെയ്സ്ബുക്ക് വഴി എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുമായി സംവദിച്ചിരുന്നു. നിരവധി കുട്ടികൾ ഫെയ്സ്ബുക്കിലൂടെ എനിക്ക് പഴ്സണൽ മെസേജും കമൻറുമൊക്കെ അയച്ചിരുന്നു. 

എലിപ്പനി പ്രതിരോധത്തിനായി കൃത്യമായി കൈ കഴുകുമെന്നൊക്കെ പറഞ്ഞ് ഒരു കുഞ്ഞ് എനിക്ക് അയച്ച ഒരു വിഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. അതിവിടെ നിങ്ങളുമായി പങ്കുവെയ്ക്കുന്നു.

താങ്ക്യൂ മോനൂ 😘

എന്റെ എല്ലാ കുഞ്ഞു മക്കളും മിടുക്കരായി വളരണം കേട്ടോ,

ഒത്തിരി സ്നേഹത്തോടെ,

നിങ്ങളുടെ സ്വന്തം

English Summary : Alappuzha collector V R Krishna Teja post video of kid

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}