ADVERTISEMENT

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഇന്ത്യൻ സംസ്കാരത്തെ ബഹുമാനിക്കുകയും അതേ കുറിച്ച് പഠിക്കുകയും ചെയ്യുന്നത് കാണുന്നതുതന്നെ അഭിമാനകരമായ കാര്യമാണ്. അത്തരത്തിൽ തന്റെ മകനെ ഇന്ത്യൻ ദേശീയ ഗാനമായ ‘ജനഗണമന’ പഠിപ്പിക്കുന്ന ഒരു കൊറിയൻ അമ്മയുടെ വിഡിയോ വൈറലാകുകയാണ്. അമ്മ ചൊല്ലിക്കൊടുക്കുന്നത് അതേപടി ഏറ്റു ചൊല്ലുകയാണ് മകൻ.

കിം എന്ന യുവതിയാണ് തന്റെ മകനെ ‘ജനഗണമന’ പഠിപ്പിക്കുന്നത്. മുൻപ് ഇന്ത്യൻ വിഭവങ്ങളായ ആലു പക്കോഡയും റോട്ടിയുമൊക്കെയുണ്ടാക്കിയും മകനെ ഹിന്ദി പഠിപ്പിച്ചും സമൂഹമാധ്യമങ്ങളിൽ നേരത്തെതന്നെ താരമായിരുന്നു കിം. പ്രേം കിം ഫോറെവർ എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കിം പോസ്റ്റ് ചെയ്ത വിഡിയോ വൈറലായിരിക്കുകയാണ്. കിം തന്റെ മകനെ ദേശീയ ഗാനം പഠിപ്പിക്കുന്ന മനോഹരമായ ഈ വിഡിയോ ആരുടേയു ചുണ്ടിൽ പുഞ്ചിരി വിടർത്തും.

ഈ വിഡിയോ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. ദക്ഷിണ കൊറിയയിൽ താമസിക്കുന്ന കിമ്മിന്റെ ഭർത്താവ് ഒരു ഭാരതീയനാണ്. അവർ ദേശീയഗാനം ആലപിക്കുമ്പോൾ അയാളും അതേറ്റു ചൊല്ലുന്നത് കേൾക്കാം. കിമ്മിനെയോർത്ത് അഭിമാനം തോന്നുന്നുവെന്നും എത്ര മനോഹരമായാണ് ഹിന്ദി പറയുന്നതെന്നുമൊക്കെയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ

 

English Summary : Korean woman teaches ‘Jana gana mana’ to her son 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com