‘ആ ലാത്തിയൊന്നു താരാവോ’; വനിതാ പൊലീസിനോട് കൊഞ്ചി ചോദിച്ച് പെൺകുട്ടി – ഹൃദ്യം ഈ വിഡിയോ

Mail This Article
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഹൃദയസ്പർശിയായ പല വിഡിയോകളും വൈറലാകാറുണ്ട്. ഇപ്പോൾ ഒരു ചെറിയ പെൺകുട്ടി വനിതാ പൊലീസിനോട് സംസാരിക്കുന്ന ക്യൂട്ട് വിഡിയോയാണ് വൈറലാകുന്നത്. പെൺകുട്ടി പൊലീസിനോട് അവരുടെ ലാത്തി ആവശ്യപ്പെടുന്നതാണ് വിഡിയോ. കനിഷ്ക ബിഷ്നോയ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
പെൺകുട്ടി കൊഞ്ചലോടെ പൊലീസ് ഉദ്യോഗസ്ഥയുടെ കയ്യിൽ പിടിച്ച് ലാത്തി ചോദിക്കുകയാണ്. വഴിയരികിൽ നിൽക്കുന്ന ഉദ്യോഗസ്ഥ പെൺകുട്ടിയോട് സംസാരിക്കുന്നതും വിഡിയോയിലുണ്ട്. മുംബൈയിലെ നിരത്തിൽ നിന്നാണ് ഈ ക്യൂട്ട് വിഡിയോ എത്തുന്നത്.
‘അതിനായി കാത്തു നില്‍ക്കുന്നു.’– എന്ന കുറിപ്പോടെയാണ് വിഡിയോ എത്തുന്നത്. വിഡിയോയ്ക്കു താഴെ ഹൃദ്യമായ കമന്റുകളും എത്തി. ‘ഈ വിഡിയോ കാണുന്നതു വരെ വലിയ മാനസിക സമ്മർദത്തിലായിരുന്നു ഞാൻ. ഇത് കണ്ടതോടെ എനിക്ക് ചിരി നിർത്താൻ സാധിച്ചില്ല.’– എന്നായിരുന്നു ഒരാളുടെ കമന്റ്. എത്രമനോഹരം എന്നാണ് ഭൂരിഭാഗവും കമന്റ് ചെയ്തിരിക്കുന്നത്.
ContentSummary : Little girl's viral video with a police officer in Mumbai