ADVERTISEMENT

കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ സ്ഥാപകനും മുഖ്യരക്ഷധികാരിയുമായ നടൻ മമ്മൂട്ടിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് കുട്ടികൾക്ക് 100 സൈക്കിളുകൾ സമ്മാനിച്ചു. കോലഞ്ചേരി സിന്തയ്റ്റ് ഗ്രൂപ്പിന്റെ സഹകരണത്തിൽ സംസ്ഥാനമെമ്പാടുമുള്ള തീരദേശങ്ങളിലെയും ആദിവാസി ഗ്രാമങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ആലപ്പുഴയിൽ നിർവഹിച്ചു. 

 

കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷന്റെ നൂതന പദ്ധതിയുടെ ഭാഗമായാണ് സൈക്കിളുകൾ വിതരണം ചെയ്യുന്നത്. കുട്ടികൾക്ക് പ്രകൃതി സൗഹൃദ സഞ്ചാരസൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. നിർധനരായ തീരദേശവാസികളായ കുട്ടികൾക്കും ആദിവാസികളായ കുട്ടികൾക്കും മുൻഗണന നൽകി കൊണ്ടാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 100 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. 

 

പത്മശ്രീ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അത് സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന അനേകർക്ക് ആശ്വാസമേകുന്നു. മമ്മൂട്ടിയുടെ ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും മഠാധിപതി പറഞ്ഞു. ചടങ്ങിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്. ആലപ്പുഴ രൂപതാ പി.ആർ.ഒയും റേഡിയോ നെയ്തൽ ഡയറക്ടറുമായ ഫാ.സേവ്യർ കുടിയാംശ്ശേരി, സുന്നി മഹല്ല് ഫെഡറേഷൻ ജില്ല പ്രസിഡൻറ് ഇബ്രാഹിംകുട്ടിവിളക്കേഴം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.ഫ്രാൻസിസ് കൊടിയനാട്, പഞ്ചായത്ത് അംഗം ഷിനോയ്, വാഹിദ് മാവുങ്കൽ, പ്രൊജക്റ്റ് ഓഫിസർ അജ്മൽ ചക്കരപാടം എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com