ADVERTISEMENT

ഓണാഘോഷവും അദ്ധ്യാപക ദിനാചാരണവും ഗംഭീരമായി നടത്തി വൈറ്റിലയിലെ ടോക് – എച്ച് സ്കൂള്‍.വിശാഖം നാളിൽ നടത്തിയ ഫ്ലാഷ് മൊബിലൂടെ ഓണ വിളമ്പരം നടത്തിയാണ് ആഘോഷത്തിന് തുടക്കമിട്ടത് കോവിഡ് കവർന്ന രണ്ടു വർഷത്തിന് ശേഷം നടത്തിയ ആഘോഷ പരിപാടികൾ അതിവിപുലമായ രീതിയിലായിരുന്നു സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ നടത്തിയ ചെണ്ട മേളത്തിന്റെ  അകമ്പടിയോടു കൂടിയായിരുന്നു അതിഥികളെ ആദരിച്ചാനയിച്ചത്. 

onam-celebration-in-toc-h-public-school1

 

onam-celebration-in-toc-h-public-school4

മഹാബലിയും വാമനനും ഡോ.എസ് രാധാകൃഷ്ണനായി വേഷമിട്ട കുട്ടിയും ഓണപ്പൂക്കളവും വിവിധ കലാരൂപങ്ങളുമെല്ലാം പരിപാടികൾക്ക് നിറപ്പകിട്ടേകി അണിനിരന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്കൊപ്പം അദ്ധ്യാപകരുടെ തിരുവാതിരയും ഓണപ്പാട്ടും രക്ഷാകർത്താക്കളുടെ ഉത്രാട ഗീതങ്ങളുമെല്ലാം ഒത്തു ചേർന്നപ്പോൾ ഓണാഘോഷങ്ങൾ അതിന്റെ പൂർണ്ണ നിറവിലെത്തി.

onam-celebration-in-toc-h-public-school2

നർത്തകിയും അഭിനേത്രിയുമായ ദേവി ചന്ദനയാണ് പരിപാടികളുടെ  ഉദ്ഘാടനം നിർവഹിച്ചത്. സ്വാഗത പ്രസംഗം ടോക്  എച്ച് പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീമതി മീര തോമസും അധ്യക്ഷ പ്രസംഗം പ്രസിഡന്റ് ഡോ. അലക്സ്‌ മാത്യുവും മുഖ്യ പ്രഭാഷണം, മാനേജർ ഡോ. കെ വർഗീസും നിർവഹിക്കുകയുണ്ടായി. 

onam-celebration-in-toc-h-public-school8

ഓണാശംസകൾ നേർന്നു കൊണ്ട്  സ്കൂൾ സെക്രട്ടറി  ശ്രീ  സി.എസ് വർഗീസും ട്രഷറർ കെ.കെ.മാത്യുവും അദ്ധ്യാപക ദിന സന്ദേശം  മാസ്റ്റർ ഗൗതം സുധീറും കൃതജ്ഞത കുമാരി സെബ്രീന അലക്സാണ്ടറും നിർവഹിച്ചു. വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്കു ശേഷം  അദ്ധ്യാപകർക്കായി രസകരമായ ഓണക്കളികളും ഒരുക്കിയിരുന്നു.

onam-celebration-in-toc-h-public-school6

സ്കൂൾ നൃത്താദ്ധ്യാപകൻ അണിയിച്ചൊരുക്കിയ ഗുരു വന്ദനം ഭാരതീയ പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു. മഹാത്മാഗാന്ധി, ശങ്കരാചാര്യർ, ടാഗോർ എന്നിവർ രംഗത്ത് നൃത്തശില്പത്തിലൂടെ പുനരവതരിപ്പിക്കുകയും അമ്മയാണ് ഏറ്റവും വലിയ ഗുരു എന്ന സങ്കല്പം കുട്ടികളിലെത്തിക്കുകയും ചെയ്തു.

onam-celebration-in-toc-h-public-school7

കേരളത്തിലെ വിവിധ കലാരൂപങ്ങൾ ചേർത്ത് അണിയിച്ചൊരുക്കിയ അത്തച്ചമയം കണ്ണിന് ദൃശ്യവിരുന്നായി. തെയ്യം, കുമ്മാട്ടി, വട്ടക്കളി, മയിലാട്ടം, കാവടി, തുമ്പിതുള്ളൽ, മോഹിനിയാട്ടം,

onam-celebration-in-toc-h-public-school3

കേരളനടനം .പുലികളി എന്നിങ്ങനെ നിരവധി കലാരൂപങ്ങളാണ് അരങ്ങേറിയത്.

onam-celebration-in-toc-h-public-school5

 

വിദ്യാർത്ഥികളും അധ്യാപകരും രക്ഷാകർത്താക്കളും സംയുക്തമായാണ് ഈ വർഷത്തെ ഓണാഘോഷവും അധ്യാപക ദിനാഘോഷവും നടത്തിയത്.

 

Content Summary : Onam celebration in Toc-H public school

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com