ഓർഡർ ചെയ്ത ഭക്ഷണം അൻപതോളം ഡെലിവറി ബോയ്സിന് സമ്മാനിച്ചു; അമ്മയുടെ പിറന്നാൾ വ്യത്യസ്തമാക്കി മക്കൾ

ordered-food-gifted-to-the-delivery-boys
SHARE

അമ്മയുടെ പിറന്നാൾ വ്യത്യസ്തമായി ആഘോഷിച്ച് മക്കൾ. യുഎഇയിലെ സംരംഭകയും മലയാളിയുമായ ഹസീനയും  കുടുംബമാണ് ഓഡർ ചെയ്ത് വരുത്തിയ ഭക്ഷണം ഡെലിവറി ബോയ്സിന് സമ്മാനിച്ച് പിറന്നാൾ ആഘോഷിച്ചത്. 

ഓർഡർ  അനുസരിച്ച് ഭക്ഷണം നൽകാൻ വീട്ടിലെത്തിയ ഡെലിവറി ബോയിയെ കാത്തിരുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഈ സ്നേഹമായിരുന്നു.അമ്മയുടെ പിറന്നാൾ ആഘോഷം വ്യത്യസ്തമാക്കണമെന്ന കുട്ടികളുടെ ആഗ്രഹമാണ് ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചത്. ഫുഡ് ആപ്പ് വഴി ഇഷ്ടഭക്ഷണങ്ങൾ ഓഡർ ചെയ്ത് വരുത്തി,, ഡെലിവറി ബോയ്സിന് തന്നെ സമ്മാനിക്കുകയായിരുന്നു. പലർക്കും ഇത്തരത്തിലൊരു അനുഭവം ആദ്യമായിരുന്നു.

ഷാർജയിലെ  അൻപതോളം ഡെലിവറി ബോയ്സാണ് ഭക്ഷണവുമായി ഇവരുടെ വീട്ടുമുറ്റത്തെത്തിയത്. റോഡിലെ  കോണ്‍ക്രിറ്റ് കട്ട എടുത്തമാറ്റിയ ഡെലിവറി ബോയിയെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആദരിച്ചതാണ് ഡെലിവറി ബോയ്സിനായി എന്തെങ്കിലും ചെയ്യാൻ കുട്ടികൾക്ക് പ്രചോദനമായത്.  

Content Summary : Ordered food gifted to the delivery boys

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}