റൂബിക് ക്യൂബ് പൂക്കളമിട്ട് ആറാംക്ലാസുകാരൻ: സ്വപ്നം ഗിന്നസ് റെക്കോർഡ്

rubix-ube-pokkalam-by-harry-paul
SHARE

പൂക്കൾക്ക് പകരം റൂബിക് ക്യൂബുകൾ കൊണ്ട് മനോഹരമായൊരു പൂക്കളമൊരുക്കി ശ്രദ്ധ നേടുകയാണ് ഒരു കൊച്ചുമിടുക്കൻ. തൃശൂര്‍ കിഴക്കേക്കോട്ട സ്വദേശിയായ ആറാംക്ലാസ് വിദ്യാര്‍ഥി ഹാരി പോളാണ്   റൂബിക് ക്യൂബുകള്‍ ഉപയോഗിച്ച്  വേറിട്ട ഓണപ്പൂക്കളം തീര്‍ത്തത്. 

ക്യൂബുകള്‍ കൊണ്ട് മായാജാലം സൃഷ്ടിക്കാന്‍ കഴിയും ഹാരി പോളിന്. യു ട്യൂബ് നോക്കിയാണ് പരിശീലിച്ചത്. കോവിഡ് കാലത്തായിരുന്നു പരീക്ഷണങ്ങള്‍. മന്ത്രി കെ.രാജന്റേയും സുരേഷ് ഗോപിയുടേയും സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍റേയും ഉള്‍പ്പെടെ ഒട്ടേറെ പ്രശസ്തരുടെ ചിത്രങ്ങള്‍ ക്യൂബുകളില്‍ തീര്‍ത്തു. അധികം സമയമെടുക്കാതെ ക്യൂബുകള്‍ ചിത്രങ്ങള്‍ക്കനുസരിച്ച് അണിനിരത്താന്‍ ഹാരി പോളിന് പ്രത്യേക കഴിവാണ്. ഒട്ടേറെ െറക്കോര്‍ഡുകള്‍ ഇതിനോടകം നേടി. ഗിന്നസ് റെക്കോര്‍ഡാണ് സ്വപ്നം. പിതാവ് പോളും അമ്മ ഡയാനയും നല്‍കിയ പിന്തുണയാണ് ഹാരിയുടെ കരുത്ത്. റോളര്‍ സ്കേറ്റിങ്ങിലും വിദഗ്ധനാണ് കൊച്ചു ഹാരി.

Content Sumamry :  Rubix cube pokkalam by Harry Paul

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}