ADVERTISEMENT

മകള്‍ അലംകൃതയുടെ എട്ടാം പിറന്നാള്‍  ആഘോഷിച്ച് പൃഥ്വിരാജും സുപ്രിയയും. മകളുടെ പുതിയ ചിത്രവും പിറന്നാള്‍ ആശംസകളും പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. നീ എല്ലായ്‌പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമായിരിക്കുമെന്നും ലോകത്തെ സ്‌നേഹിക്കുന്നവളായി നീ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നതായും കുറിപ്പിൽ പറയുന്നു.

 

പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

 

ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന്റെ 8-ാം വര്‍ഷത്തിലേക്ക്, മമ്മയുടെയും ഡാഡയുടെയും എക്കാലത്തെയും സൂര്യപ്രകാശം! അന്വേഷണാത്മകവും സാഹസികതയും ലോകത്തെ സ്‌നേഹിക്കുന്നവളായി നീ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു! നീ ഒരു ചെറിയ മനുഷ്യനായി മാറിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.നീ എല്ലായ്‌പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമായിരിക്കും. എട്ടാം പിറന്നാള്‍ ആശംസകള്‍ ഒപ്പം അല്ലിയുടെയും സുപ്രിയയുടെയും എന്റെയും എല്ലാവരുടെയും ഓണാശംസകള്‍'-പൃഥ്വിരാജ് കുറിച്ചു. സുപ്രിയയും മകൾക്കു പിറന്നാൾ ആശംസകൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com