‘ആലിയുടെ അച്ഛനും അമ്മയുമായതിൽ ഞങ്ങൾ അനുഗൃഹീതർ’; മകളുടെ കുറിപ്പ് പങ്കുവച്ച് സുപ്രിയ

Mail This Article
കഴിഞ്ഞ ദിവസമായിരുന്നു മകൾ അലംകൃതയുടെ എട്ടാം പിറന്നാൾ. അന്നേ ദിവസം പതിവ് പോലെ മകളുടെ പുതിയ ചിത്രവും പിറന്നാള്‍ ആശംസകളും പൃഥ്വിരാജും സുപ്രിയയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ‘നീ എല്ലായ്‌പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമായിരിക്കുമെന്നും ലോകത്തെ സ്‌നേഹിക്കുന്നവളായി നീ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു എന്നുമൊക്കെയായിരുന്നു കുറിപ്പിൽ. മാലദ്വീപിലെ ഡബ്ല്യൂ മാൽദീവ്സ് ബീച്ച് റിസോര്‍ട്ടിലായിരുന്നു ആലിയുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷിച്ചത്. ആ ചിത്രങ്ങളും ഇവർ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ തന്റെ അച്ഛനുമ്മയ്ക്കും സ്നേഹത്തിൽ പൊതിഞ്ഞ നന്ദി അറിയിക്കുകയാണ് അലംകൃത. മമ്മയും ഡാഡയും തനിക്കായി ചെയ്ത ഒരോ കാര്യങ്ങളും എടുത്തു പറഞ്ഞാണ് ആലിയുടെ കുറിപ്പ്. പല സ്ഥലങ്ങളിൽ കൊണ്ടുപോയതിനും തന്നോടൊപ്പം കളിച്ചതിനും അനുവാദം തന്നതിനും നന്നോടുള്ള സ്നേഹത്തിനുമെല്ലാം ഡാഡയ്ക്ക് നന്ദി അറിയിച്ചപ്പോൾ, തനിക്ക് തന്ന പ്രോത്സാഹനങ്ങൾക്കും സർപ്രൈസുകൾക്കും എല്ലാത്തിനും സഹായിക്കുന്നതിനുമൊക്കെയാണ് മമ്മയ്ക്ക് നന്ദി അറിയിക്കുന്നത്.
മകളുടെ ഡയറിയിലെ ഈ കുഞ്ഞു കുറിപ്പ് പങ്കുവച്ച് സുപ്രിയ കുറിച്ചതിങ്ങനെയാണ് ‘ആലിയുടെ അച്ഛനും അമ്മയുമായതിൽ ഞങ്ങൾ അനുഗ്രഹീതർ. അവൾ ഇങ്ങനെ കുറിപ്പുകൾ എഴുതുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. ദാദ അവളെ വളരെയധികം അനുവദിക്കുന്നുവെന്നതും മമ്മ അനുവദിക്കുന്നില്ലെന്നും ദയവായി ശ്രദ്ധിക്കുക!’
Content Summary : Supriya Menon share a note by daughter Alankritha