‘സാമി’ ഗാനത്തിന് തകർപ്പൻ ചുവടുവച്ച് നേപ്പാളി പെൺകുട്ടി; ഈ സുന്ദരിയെ കാണണമെന്ന് രശ്മിക മന്ദാന

Mail This Article
പുഷ്പ സിനിമയിലെ വൈറൽ ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരു കൊച്ചു സ്കൂൾ പെൺകുട്ടിയുടെ മനോഹരമായ വിഡിയോ വൈറലാകുന്നു. രശ്മിക മന്ദാന ചുവടുവച്ച ‘സാമി സാമി എന്ന ഗാനത്തിനാണ് ഈ നേപ്പാളി പെൺകുട്ടിയുടെ തകർപ്പൻ ഡാൻസ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പുഷ്പ: ദി റൈസ് എന്ന സിനിമയിലെ ഡയലോഗുകളും പാട്ടുകളും ഇപ്പോഴും വൈറലാണ്. ഇപ്പോഴിതാ ഒരു സ്കൂൾ കുട്ടി 'സാമി സാമി' എന്ന ഗാനത്തിന് മനോഹരമായ നൃത്തംവയ്ക്കുന്ന വിഡിയോ രശ്മിക മന്ദാനയാണ് പങ്കുവച്ചിരിക്കുകയാണ്. തനിക്ക് ഈ സുന്ദരിക്കുട്ടിയെ കാണണമെന്നും അതെങ്ങനെ സാധിക്കുമെന്നും ചോദിച്ചുകൊണ്ടാണ് താരം ഈ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
സ്‌കൂളിലെ നൃത്ത പരിശീലനത്തിനിടെ എടുത്ത വിഡിയോയാണിത്. പശ്ചാത്തലത്തിൽ മറ്റ് കുട്ടികളും നൃത്തം ചെയ്യുന്നത് കാണാം. മധ്യഭാഗത്തുള്ള പെൺകുട്ടി പാട്ടിനനുസരിച്ച് ചുണ്ടുകൾ ചലിപ്പിക്കുകയും പൂർണ്ണ ആത്മവിശ്വാസത്തോടെ നൃത്തം ചെയ്യുകയുമാണ്. തിമർപൂരിൽ നിന്നുള്ള എംഎൽഎ ദിലീപ് പാണ്ഡെയാണ് മനോഹരമായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ‘ഇത് എത്ര മനോഹരമാണ് ഈ ക്യൂട്ട് ലിറ്റിൽ മാലാഖ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ അവൾ ഇതിനകം എന്റെ ദിവസം മനോഹരമാക്കി’ എന്നാണ് അദ്ദേഹം വിഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്.
വിഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നേപ്പാൾ ടൂറിസം ബോർഡും ഈ ക്യൂട്ട് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചു. ഈ സുന്ദരിക്കുട്ടി നേപ്പാളിലെ ഹെതൗഡ എന്ന സ്ഥലത്തു നിന്നുള്ളതാണെന്നും അവൾക്കൊപ്പം നേപ്പാളിലേയ്ക്ക് നിങ്ങളെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണെന്നുമാണ് നേപ്പാൾ ടൂറിസം ബോർഡിന്റെ കുറിപ്പിൽ പറയുന്നത്.
Content Summary : Rashmika Mandanna share dance video of Nepali girl to Pushpa song Saami