കെട്ടിപ്പിടിച്ച് ഉമ്മ വച്ച് കുരുന്ന്, തിരിച്ചൊന്നും ചെയ്യാതെ ആസ്വദിച്ച് നായ; രസകരം ഈ ദൃശ്യം

toddler-plays-with-dog-viral-video
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

വളര്‍ത്തുമൃഗങ്ങളും കുഞ്ഞുങ്ങളും തമ്മിലുള്ള രസകരമായ മുഹൂര്‍ത്തങ്ങള്‍ പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. അവയ്ക്കെല്ലാം വലിയ തോതിലുള്ള സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുള്ളതും. വളര്‍ത്തുനായകളും കുഞ്ഞുങ്ങളും തമ്മിലാണ് ഏറ്റവും അടുപ്പമുണ്ടാകാറുള്ളത്. കുഞ്ഞുങ്ങള്‍ എത്ര ഉപദ്രവിച്ചാലും ക്ഷമയോടെ സഹിച്ച് അവര്‍ക്കൊപ്പം കളിക്കുന്ന നായകളുടെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ നിരന്തരം കാണാം.

അത്തരത്തിലൊരു വിഡിയോയിലൂടെ താരങ്ങളായിരിക്കുകയാണ് ഒരു ഗോള്‍ഡൻ റിട്രീവറും കുരുന്നും. നായയുടെ മുഖത്ത് ഉമ്മ വച്ചും കെട്ടിപ്പിടിച്ചും മുകളില്‍ കയറിയിരുന്നും കിടന്നുമെല്ലാം കുഞ്ഞ് കളിക്കുകയാണ്. തന്നെ എന്തൊക്കെ ചെയ്തിട്ടും കുഞ്ഞിനെ തിരിച്ചൊന്നും ചെയ്യാതെ അതൊക്കെ ആസ്വദിച്ചിട്ടെന്നവണ്ണം കിടക്കുകയാണ് നായ ചെയ്യുന്നത്.

‘ചില സമയങ്ങളില്‍ നമുക്ക് നല്ലയൊരു ആലിംഗനമാണ് വേണ്ടത്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. നിരവധിപ്പേരാണ് ഈ വിഡിയോ ഷെയര്‍ ചെയ്യുന്നത്.

Content Summary : Toddler plays with dog- Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}