ഒന്നിനും കൊള്ളില്ലെന്ന് കളിയാക്കൽ, താൻ മിടുക്കിക്കുട്ടിയെന്ന് മൂന്നാം ക്ലാസുകാരി; മനം കവരും കഥ
Mail This Article
കളിയാക്കലുകളിലും കുറ്റപ്പെടുത്തലുകളിലും തളർന്നു പോകുന്നവരാണ് പൊതുവെ കുട്ടികൾ. ചെറുപ്രായത്തിൽ കൂട്ടുകാരിൽ നിന്നു കേട്ട കളിക്കാലുകൾ എത്ര മുതിർന്നാലും ചിലർക്കത് നോവാണ്. എന്നാൽ ഇത്തരം കളിയാക്കലുകളിൽ തളരാതെ മുന്നോട്ടു പോകണമെന്നു കാണിച്ചു തരികയാണ് ഒരു മൂന്നാംക്ലാസുകാരി. തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലയെന്ന് മറ്റൊരു കുട്ടി പറഞ്ഞതും അതിന് താൻ കണ്ടെത്തിയ കുഞ്ഞ് പരിഹാരവും ഒരു കഥയായി കുറിച്ചിരിക്കുകയാണ് നിധി എന്ന കൊച്ചുമിടുക്കി. അമ്മ അനുശ്രീയാണ് മകളുടെ ഈ ഈ കുഞ്ഞു കഥ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. കഥാകാരിയും കഥാപാത്രവും ഒന്നാകുന്ന കഥയുടെ അവസാനമാണ് ട്വിസ്റ്റ്. നിരവധിപ്പേരാണ് ഈ കുഞ്ഞ് മിടുക്കിയ്ക്ക് അഭിന്ദനവുമായി എത്തുന്നത്.
നിധി എം എ. എഴുതിയ കഥ
കഥ
ഒരു സ്കൂളിൽ ഒരു കുട്ടിയുണ്ട്. നല്ല മിടുക്കിക്കുട്ടി. പേര് നിധി എം എ. ഒരു ദിവസം ഒരു കുട്ടി പറഞ്ഞു നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലായെന്ന്. നിധിയാണെങ്കിൽ ടീച്ചറിന്റെ അടുത്ത് പറഞ്ഞു. ടീച്ചർ കുട്ടിയെ വഴക്കു പറഞ്ഞു. എന്നിട്ട് എല്ലാ കാര്യവും ശരിയാക്കി. ഈ നിധിയാരാണെന്ന് അറിയണ്ടേ.. ഈ കഥയെഴുതുന്ന കുട്ടിതന്നെ.
Contant Summary : Inspirational story of a little girl