‘വിട്ടു കളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിർത്തിയവൾ’: മകൾക്ക് അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്

aswathy-sreekanth-birthday-wish-to-daughter-padma
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മക്കൾ എത്ര വലുതായാലും അമ്മമാരുടെ മനസ്സിൽ അവരെന്നും കുഞ്ഞുങ്ങളാണ്. അവരുടെ കുഞ്ഞുകുസൃതികളും അവർക്കൊപ്പമുള്ള  നിമിഷങ്ങളുമൊക്കെ അമ്മമാരുടെ മനസ്സിൽ എന്നും മായാതെ കിടക്കും. മകളുടെ ഒൻപതാം ജൻമദിനത്തിൽ വ്യത്യസ്തമായൊരു പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത അവതാരകയും ടെലിവിഷൻ താരവുമായ അശ്വതി ശ്രീകാന്ത്. മകള്‍ പദ്മയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് അശ്വതി എഴുതിയ ഹൃദസ്പർശിയായ ഈ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. മകളുടെ വളർച്ചയുടെ ഓരോ സ്പന്ദനവും അടയാളപ്പെടുത്തി ഒരമ്മയുടെ സ്നേഹം പുരട്ടിയ വാക്കുകളാലാണ് അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ് വായിക്കാം

ഒൻപത് വർഷം മുന്നേ ഇതേ ദിവസം കൈയിലേക്ക് കിട്ടിയതാണ്....വിട്ടു കളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിർത്തിയവൾ ! എന്നെ ഞാനാക്കിയവൾ !

ഇനിയാരൊക്കെ ഈ ജന്മം അമ്മേയെന്ന് വിളിച്ചാലും നിന്റെ വിളിയുടെ ആഴത്തിലാണ് എന്റെ ജീവൻ വേരുറച്ചത് ! അത് എനിക്കറിയാം...എന്നേക്കാൾ നന്നായി നിനക്കും.

എന്റെ ആകാശത്തിന്, എന്നെ ഉറപ്പിക്കുന്ന ഭൂമിയ്ക്ക്, പിറന്നാളുമ്മകൾ 

Content Summary : Aswathy Sreekanth's birthday wish to daughter Padma

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}