‘വായു കപൂർ അഹൂജ’: മകന്റെ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സോനം കപൂർ

sonam-kapoor-anand-ahuja-announce-sons-name
SHARE

ബോളിവുഡ് താരം സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും തങ്ങളുടെ ആദ്യത്തെ കുഞ്ഞ് ജനിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 20-നായിരുന്നു. ഇപ്പോഴിതാ കുഞ്ഞിന് ഒരു മാസം തികഞ്ഞ ദിവസം പൊന്നോമനയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. വായു കപൂർ അഹൂജ എന്നാണിവർ മകനായി കരുതിവച്ച പേര്. ഒരു നീണ്ട ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ തന്റെ മകന് ഈ വ്യത്യസ്തമായ പേര് തിരഞ്ഞെടുത്തതിന്റെ കാരണവും  സോനം വിശദീകരിച്ചു. 

കുഞ്ഞിനൊപ്പനുള്ള ഒരു ചിത്രം പങ്കുവെച്ച് സോനം ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്. ‘ഞങ്ങളുടെ ജീവിതത്തിന് പുതിയ അർത്ഥം പകരുന്ന ശക്തിയുടെ പേരിൽ. അപാരമായ ധൈര്യവും ശക്തിയും ഉൾക്കൊള്ളുന്ന ഹനുമാന്റെയും ഭീമന്റെയും പേരിൽ പവിത്രവും ജീവൻ നൽകുന്നതും ശാശ്വതമായതുമായ എല്ലാറ്റിന്റെയും പേരിൽ, ഞങ്ങളുടെ മകൻ വായു കപൂർ അഹൂജയ്ക്ക് വേണ്ടി ഞങ്ങൾ അനുഗ്രഹങ്ങൾ തേടുന്നു. പ്രപഞ്ചത്തിലെ ജീവന്റെയും ബുദ്ധിയുടെയും വഴികാട്ടിയായ വായുവാണ് പ്രാണ. പ്രാണൻ, ഇന്ദ്രൻ, ശിവൻ, കാളി എന്നിവരുടെ എല്ലാ ദേവതകളും വായുവുമായി ബന്ധപ്പെട്ടിരിക്കുന്നു. തിന്മയെ നശിപ്പിക്കാൻ കഴിയുന്നത്ര എളുപ്പത്തിൽ അവനു ജീവൻ ശ്വസിക്കാൻ കഴിയും. വായു വീരനും ധീരനും മയക്കുന്ന സുന്ദരനുമാണെന്ന് പറയപ്പെടുന്നു. വായുവിനും കുടുംബത്തിനും വേണ്ടിയുള്ള നിങ്ങളുടെ തുടർച്ചയായ ആശംസകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി.’ 

നടി സോനം കപൂർ പങ്കുവച്ച ഈ മനോഹരമായ കുടുംബ ചിത്രം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. മാർച്ച് 20നാണ് താന്‍ ഗർഭിണിയാണെന്ന വാർത്ത സോനം ആരാധകരുമായി പങ്കുവയ്ക്കുന്നത്. ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു സോനത്തിന്റെ വെളിപ്പെടുത്തൽ. കുഞ്ഞ് ജനിച്ച വിശേഷം ഓഗസ്റ്റ് 20-ന് വികാരഭരിതമായ ഒരു പോസ്റ്റിലൂടെ ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. 2018ലായിരുന്നു സോനവും ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം.

Content Summary : Sonam Kapoor and Anand Ahuja announce son's name

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}