ADVERTISEMENT

കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടവും ഏറെ കൗതുകത്തോടെയാണ് മാതാപിതാക്കൾ നോക്കിനിൽക്കുന്നത്. മൊബൈൽ ഫോണുകൾ കൈയിലുള്ളതിനാൽ കുട്ടികളുമൊത്തുള്ള രസകരമായ നിമിഷങ്ങൾ റെക്കോർഡ് ചെയ്ത് വയ്ക്കാനും ഇപ്പോൾ സാധിക്കുന്നുണ്ട്. അത്തരത്തിൽ ഒരമ്മ തന്റെ കുറുമ്പിയായ മകളുമൊത്തുള്ള നിമിഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ഇപ്പോൾ വൈറലാണ്. അമേരിക്കൻ സ്വദേശിനിയായ വാലന്റീന എന്ന കുരുന്നാണ് വിഡിയോയിലെ താരം. വാലന്റീനയ്ക്ക് പത്തു മാസം പ്രായമുള്ളപ്പോൾ പകർത്തിയ വിഡിയോയാണിത്.

 

സംഗതി മറ്റൊന്നുമല്ല. കൈയിൽ കിട്ടിയ ഒരു നോട്ടീസ് വിശിഷ്ട ഭക്ഷണമെന്നപോലെ വായിലാക്കാൻ ശ്രമിക്കുകയാണ് കുഞ്ഞ്. ഇതു കണ്ട അമ്മ ഉടൻ തന്നെ ഇടപെട്ടു. കയ്യിൽ പേപ്പറുമായിരിക്കുന്ന കുഞ്ഞിനോട് അത് കഴിക്കരുതെന്ന് പറയുകയാണ് അമ്മ. സംസാരിച്ചു തുടങ്ങാൻ പ്രായമായില്ലെങ്കിലും തന്റെ ശാഠ്യം ജയിക്കണമെന്ന ഭാവത്തിൽ അമ്മയോട് ആകാവുന്ന വിധത്തിൽ വാലന്റീന തർക്കിക്കാൻ തുടങ്ങി. പേപ്പർ തിരികെ കൊടുക്കാൻ ഭാവമില്ലാതെ അത് കയ്യിൽ പിടിച്ച് അമ്മയ്ക്കുള്ള മറുപടിയെന്നോണം ശബ്ദങ്ങൾ ഉണ്ടാക്കുന്നുമുണ്ട് .

 

അമ്മ പറയുന്നതത്രയും മനസ്സിലായ മട്ടിലാണ് കക്ഷിയുടെ ഇരിപ്പ്. ഒരുതരത്തിലും പേപ്പർ കഴിക്കാൻ സമ്മതിക്കില്ലയെന്ന് മനസ്സിലായതോടെ കരയുകയും ചെയ്യുന്നുണ്ട്. എന്നാൽ അതുകൊണ്ടൊന്നും തന്റെ വാശി വിട്ടുകളയാതെ പേപ്പർ തട്ടിയെടുത്ത് കയ്യിൽ വയ്ക്കാനാണ് പിന്നീടുള്ള ശ്രമം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വൈറലായി മാറി. ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.

 

കുഞ്ഞിന്റെ ഭാവപ്രകടനങ്ങൾ കണ്ട് ആളുകൾ രസകരമായ കമന്റുകളും കുറിക്കുന്നുണ്ട്. താനായിരുന്നെങ്കിൽ കുഞ്ഞിന്റെ ഈ മുഖം കണ്ട് ഒരിക്കലും തർക്കിക്കാനുള്ള മനസ്സ് ഉണ്ടാകുമായിരുന്നില്ല എന്നാണ് ഒരു കമന്റ്. കുഞ്ഞു മാലാഖമാരുമായി തർക്കിക്കരുതെന്നും അവർക്ക് സൂപ്പർ പവറുകൾ ഉണ്ടെന്നും മറ്റൊരാൾ കുറിക്കുന്നു. അതേസമയം പേപ്പറിലെ വിവരങ്ങൾ വായിച്ചു മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ട് അത് അകത്താക്കുകയാണ് എളുപ്പവഴിയെന്ന് കുഞ്ഞു കരുതിയതാവുമെന്നാണ് മറ്റൊരു കമന്റ്.

 

Content Summary : Kid argues with mom eating paper - Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com